Connect with us

Palakkad

ലോറികളുടെ അമിത ഭാരം കൊല്ലങ്കോട്-കുനിശേരി റോഡ് തകര്‍ന്നു

Published

|

Last Updated

കൊല്ലങ്കോട്: അമിത ഭാരം കയറ്റിയ ലോറികളുടെ സഞ്ചാരത്താല്‍ 1.4 കോടി രൂപ ചെലവിട്ട കൊല്ലങ്കോട്-കുനിശേരി റോഡ് തകര്‍ന്നു.
പൊള്ളാച്ചിയില്‍നിന്നു വരുന്നവര്‍ക്കു പഴയന്നൂര്‍-ചേലക്കര-വടക്കാഞ്ചേരി വഴി തൃശൂരിലേക്കു പോകാവുന്ന പാതയാണ് ഇത്. കൊല്ലങ്കോട് കോവിലകം മൊക്കു മുതല്‍ കുനിശേരി ജംഗ്ഷന്‍ വരെയുള്ള 10.95 കിലോമീറ്ററില്‍ ആദ്യത്തെ 2.4 കിലോമീറ്റേറോളം പൂര്‍ണമായും ഒഴിവാക്കിയാണ് റോഡ് വീതികൂട്ടി പുനര്‍ നിര്‍മാണം നടത്തിയത്. എന്നാല്‍ നിര്‍മാണത്തിലെ അശാസ്ത്രീയതയും 20 മുതല്‍ 30 വരെ ടണ്‍ ‘ാരമുള്ള ലോറികളുടെ തുടരെയുള്ള സഞ്ചാരവും കാരണം റോഡിന്റെ ഭാഗങ്ങള്‍ തകര്‍ന്നെന്നാണ് ആരോപണം. അണിക്കുരുത്തി കനാലിനു സമീപം, തളൂര്‍ യുപി സ്‌കൂളിനു സമീപം, തൃപ്പല്ലാവൂര്‍, പല്ലാവൂര്‍ തുടങ്ങി റോഡിന്റെ വിവിധ ഭാഗങ്ങള്‍ തകര്‍ന്നു. നവീകരണത്തിനുമുന്‍പ് എല്ലായിടങ്ങളിലും റോഡ് വീതി കുറവായിരുന്നതിനാല്‍ കൂടുതല്‍ സ്ഥലം കണ്ടെത്തി വീതി കൂട്ടിയിരുന്നു.
3. 6 മീറ്റര്‍ വീതി മാത്രമുള്ള റോഡിനെ 5. 5 മീറ്റര്‍ വീതിയിലാക്കി ടാറിങ് നടത്തി. ടാറിങ് അപര്യാപ്തമായിരുന്നുവെന്ന് തുടക്കത്തില്‍ത്തന്നെ ആരോപണമുണ്ടായി. അമിതഭാരം കയറ്റിയ ടിപ്പറുകളുടെ നിരന്തര സഞ്ചാരം കൂടിയായതോടെ റോഡ് തകര്‍ച്ച പൂര്‍ത്തിയായി. കാലപ്പഴക്കം കൊണ്ട് ബലക്ഷയം സംഭവിച്ച കണ്ണാനൂര്‍കടവ് പാലവും ഈ പാതയിലാണ്.
കൊല്ലങ്കോടുനിന്നു പല്ലശ്ശന മീന്‍കുളത്തി ഭഗവതി ക്ഷേത്രത്തിലേക്കും കുനിശേരി വഴി ആലത്തൂരിലേക്കും പോകുന്ന റോഡിന്റെ ശോചനീയാവസ്ഥ കാരണം വാഹനങ്ങള്‍ മറ്റു വഴികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.

Latest