Connect with us

Palakkad

കരിങ്കല്‍ക്വാറിയില്‍ ഇരുമ്പ് മാലിന്യം നിക്ഷേപിക്കാന്‍ നീക്കം; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്‌

Published

|

Last Updated

കൊപ്പം: കുലുക്കല്ലൂര്‍ പഞ്ചായത്തിലുള്‍പ്പെടുന്ന വണ്ടുംകാവ് ജാറത്തിന് സമീപമുള്ള സ്വകാര്യവ്യക്തിയുടെ കരിങ്കല്‍ക്വാറിയില്‍ ഇരുമ്പ് ഫാക്ടറിയിലെ മാലിന്യങ്ങള്‍ തള്ളാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്.
മാസങ്ങള്‍ക്ക് മുമ്പ് ഇതേഫാക്ടറിയില്‍ നിന്ന് മാലിന്യങ്ങള്‍ സമീപത്തുള്ള ഒരു കുളത്തില്‍ തള്ളിയത് മൂലം പരിസരത്തെ മുഴുവന്‍ കിണറുകളിലും വെള്ളം കറുത്തനിറമായി മാറിയിരുന്നു.
ഇതിനെതിരെ നാട്ടുകാര്‍ സംഘടിച്ചതോടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ മേല്‍നോട്ടത്തില്‍ കുളത്തില്‍ നിന്ന് മുഴുവന്‍മാലിന്യങ്ങളും നീക്കം ചെയ്യുകയായിരുന്നു.
35 വര്‍ഷത്തോളം കരിങ്കല്ല് കുഴിച്ചെടുത്ത ക്വാറിയില്‍ ഇരുമ്പ് അവശിഷ്ടങ്ങള്‍ നിക്ഷേപിച്ചാല്‍ ശുദ്ധജല ലഭ്യത തടസ്സപ്പെടുമെന്നും മാരകമായ രോഗങ്ങള്‍ പടരുന്നതിന് പുറമെ കൃഷിനാശം, പരിസരമലിനീകരണം തുടങ്ങി അപകടകരമായ പ്രശ്‌നങ്ങളെ നേരിടേണ്ടി വരുമെന്ന് പരിസ്ഥിതി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഇതുസംബന്ധിച്ച് കുലക്കല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ജില്ലാകലക്ടര്‍, ആര്‍ ഡി ഒ, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതിനല്‍കുന്നതിന് ഒപ്പ് ശേഖരണം നടത്തി കൊണ്ടിരിക്കുകയാണ്.
ഇതിനായി ചിരങ്കര മുസ്തഫ, സിദ്ദീഖ്(രക്ഷാധികാരി, എം മുഹമ്മദ്കുട്ടിമാസ്റ്റര്‍( ചെയര്‍മാന്‍), സി അലി (കണ്‍വീനര്‍) എന്നിവരടങ്ങുന്ന 18 അംഗ പരിസ്ഥിതി സംരക്ഷണ സമിതിക്ക് രൂപവത്ക്കരിച്ചിട്ടുണ്ട്.

Latest