Connect with us

Palakkad

ലഹരി വിമുക്ത ഐശ്വര്യകേരളം: സംസ്ഥാന കലാജാഥ പര്യടനം നടത്തി

Published

|

Last Updated

പാലക്കാട്: ലഹരി വിമുക്ത ഐശ്വര്യകേരളം സംസ്ഥാന കലാജാഥ ജില്ലയില്‍ പര്യടനം നടത്തി.
പട്ടാമ്പി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ലഹരി വിമുക്ത ഐശ്വര്യകേരളം സംസ്ഥാന കലാജാഥയുടെ ജില്ലാതല ഉദ്ഘാടനം സി പി മുഹമ്മദ് എം എല്‍ എനിര്‍വഹിച്ചു.
പുതുതലമുറയില്‍ നിന്നും ലഹരിയെ തുടച്ചു നീക്കുകയാണ് കലാപ്രചാരണ ജാഥയുടെ ലക്ഷ്യം. പട്ടാമ്പി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി വാപ്പൂട്ടി അധ്യക്ഷത വഹിച്ചു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. മഹാലിംഗം, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ കസ്തൂര്‍ഭായി, അധ്യാപകരായ എ. നസീര്‍ ഹുസൈന്‍, എ എം. പ്രശാന്ത്, പ്രകാശന്‍, പട്ടാമ്പി ബ്ലോക്ക് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ആര്‍ അജയഘോഷ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ വി അബ്ദുള്‍ റസാഖ് നന്ദിയും പറഞ്ഞു.കലാജാഥയുടെ ഭാഗമായി നാടന്‍ പാട്ട് അവതരണം മാജിക്ക് ഷോ തുടങ്ങിയവ അരങ്ങേറി.
മണ്ണാര്‍ക്കാട് എന്‍ എസ് എസ് വൊക്കേഷണല്‍ ട്രയിനിംഗ് കോളേജില്‍ സ്വീകരണപരിപാടി പ്രമുഖ സാംസ്‌ക്കാരികപ്രവര്‍ത്തകന്‍ കെ പി എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു.
ടി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എന്‍ എസ് എസ് സെക്രട്ടറി കെ വേണുഗോപാല്‍ കോളേജ് പ്രിന്‍സിപ്പല്‍ കെ എ മിനി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അയ്യപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
നാടിനും വീടിനും നന്മക്കായി എന്ന സന്ദേശത്തോടെയാണ് ലഹരിവിരുദ്ധജാഥ പര്യടനം നടത്തിയത്.

Latest