Connect with us

Palakkad

നവചക്രവാളത്തിലേക്ക് ധാര്‍മിക ചുവട്; എസ് എസ് എഫ് ജില്ലാ കൗണ്‍സില്‍ 10, 11ന് മണ്ണാര്‍ക്കാട്ട്‌

Published

|

Last Updated

മണ്ണാര്‍ക്കാട്: നവചക്രവാളത്തിലേക്ക് ധാര്‍മിക ചുവട് പ്രമേയത്തില്‍ നടക്കുന്ന എസ് എസ് എഫ് ജില്ലാ കൗണ്‍സിലും പ്രതിനിധി സമ്മേളനവും പത്ത്, പതിനൊന്ന് തീയതികളില്‍ മര്‍ക്‌സുല്‍ ഹിദായയില്‍ നടക്കും.
കൗണ്‍സില്‍ വൈകീട്ട് ആറിന് എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് പി സി അശ്‌റഫ് സഖാഫിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍,സംസ്ഥാന സെക്രട്ടറിയേറ്റംഗം ഹാശീര്‍ സഖാഫി, ഹാഫിള് ഉസ്മാന്‍ വിളയൂര്‍, അശ്‌റഫ് അഹ് സനി ആനക്കര, യാക്കൂബ് പൈലിപ്പുറം എന്നിവര്‍ കൗണ്‍സില്‍ നടപടിക്രമങ്ങള്‍ നിയന്ത്രിക്കും. പൊതുറിപ്പോര്‍ട്ട്, സാമ്പത്തിക റിപ്പോര്‍ട്ട്, പദ്ധതി റിപ്പോര്‍ട്ട്, കള്‍ച്ചറല്‍ റിപ്പോര്‍ട്ട്, മുതഅല്ലിം റിപ്പോര്‍ട്ട്. ട്രെയിനിംഗ് റിപ്പോര്‍ട്ട്, ക്യാമ്പസ് റിപ്പോര്‍ട്ട്, ഗൈഡന്‍സ് റിപ്പോര്‍ട്ട് എന്നിവ യഥാക്രമം സൈതലവി പൂതക്കാട്, തൗഫീഖ് അല്‍ഹസനി, ജാബിര്‍ സഖാഫി. യൂസുഫ് സഖാഫി, നവാസ് പഴമ്പാലക്കോട്, റഫീഖ് കയിലിയാട് എന്നിവര്‍ അവതരിപ്പിക്കും, റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഡിവിഷന്‍ നീരിക്ഷക റി്‌പ്പോര്‍ട്ട് എസ് ഡിമാര്‍ അവതരിപ്പിക്കും. ശേഷം കൗണ്‍സില്‍ പിരിയും. പതിനൊന്നിന് രാവിലെ 6മണിമുതല്‍ കൗണ്‍സില്‍ നടപടിക്രമങ്ങള്‍ പുനരാംഭിക്കും. ജില്ലാ ഭാരവാഹികളുടെ തിരെഞ്ഞടുപ്പിന് ശേഷം കൗണ്‍സില്‍ എട്ടരയോടെ പിരിയും. പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനം എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി എം വി സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്യും.
എസ് ജെ എം സംസ്ഥാന സെക്രട്ടറി ഉമര്‍ മദനി വിളയൂര്‍, എസ് ജെ എം ജില്ലാ പ്രസിഡന്റ് യു എ മുബാറക് സഖാഫി, എസ് എം എ ജില്ലാ സെക്രട്ടറി പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, എസ് എം എ ജില്ലാ പ്രസിഡന്റ് കബീര്‍ വെണ്ണക്കര, എസ് വൈ എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ ചുണ്ടമ്പറ്റ, എം എ നാസര്‍ സഖാഫി പ്രസംഗിക്കും. തുടര്‍ന്ന് ഇസ് ലാം വിശ്വാസത്തിന്റെ സമഗ്രത വിഷയത്തില്‍ സമസ്ത കേന്ദ്രമുശാവറ അംഗം കെ പി മുഹമ്മദ് മുസ് ലിയാര്‍ കൊമ്പവും സംഘടന നവജാഗരണം വിഷയത്തില്‍ എസ് എസ് എഫ് സംസ്്ഥാന സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂരും എസ് എസ് എഫ് സംസ്ഥാന പ്രവര്‍ത്തകസമിതിയംഗങ്ങളായ പി കെ സക്കീര്‍ മാസ്റ്റര്‍ അരിമ്പ്ര, അശറഫ് അഹ് സനി ആനക്കര എന്നിവരും ക്ലാസ്സെടുക്കും.
വൈകീട്ട് നാലിന് സമാപന സെഷനില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്ദുര്‍റഹ് മാന്‍ ഫൈസി സമാപന സന്ദേശം നല്‍കും. ജില്ലയിലെ 400ലധികം വരുന്ന യൂനിറ്റുകളിലെയും 49 സെക്ടറുകളിലെയും 8 ഡിവിഷനുകളിലെയും കൗണ്‍സിലുകളുടെ പൂര്‍ത്തീകരണത്തിന് ശേഷമാണ് ജില്ലാ കൗണ്‍സില്‍ നടക്കുന്നത്. റാലിയോടെ സമാപിക്കും.