Connect with us

Palakkad

റോഡ് സുരക്ഷാ വാരാചരണം: ജില്ലയിലെ പരിപാടികള്‍ 11 മുതല്‍

Published

|

Last Updated

പാലക്കാട്: ജനുവരി 11 മുതല്‍ 17 വരെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി പാലക്കാട്ട് വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
11 മുതല്‍ 13 വരെയാണ് പോലിസ്, മോട്ടോര്‍ വാഹന വകുപ്പുകളുടെ സഹകരണത്തോടെ ദേശീയ ഗതാഗത ആസൂതണ ഗവേഷണ കേന്ദ്ര (നാറ്റ്പാക്) വും കേരള റോഡ് സുരക്ഷാ അതോറിറ്റിയും ചേര്‍ന്ന് വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി 11ന് രാവിലെ 10 മുതല്‍ നാലു മണി വരെ ജില്ലാ പഞ്ചായത്ത് ഹാളില്‍ റോഡപകടങ്ങള്‍ എങ്ങനെ ഒഴിവാക്കാം എന്ന വിഷയത്തില്‍ ഡ്രൈവര്‍മാര്‍ക്ക് ഏകദിനശില്‍പശാല, പ്രഥമശുശ്രൂഷയില്‍ പരിശീലനം, നേത്ര പരിശോധന എന്നിവ സംഘടിപ്പിക്കും.
വൈകീട്ട് അഞ്ചു മണിക്ക് മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന റോഡ് ഷോ മുനിസിപ്പല്‍ ചെയര്‍മാന്‍ പി വി രാജേഷ് ഫഌഗ് ഓഫ് ചെയ്യും. തുടര്‍ന്ന് റോഡ് സുരക്ഷാ സിനിമാ പ്രദര്‍ശവും നടത്തും.
12ന് രാവിലെ 1ന് റോഡില്‍ എങ്ങനെ സുരക്ഷിതരാവാം എന്ന വിഷയത്തില്‍ ജോബീസ് മാള്‍ സില്‍വര്‍ ഹാളില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും.
വൈകുന്നേരം അഞ്ച് മണിക്ക് റോഡ് സുരക്ഷാ ബോധവല്‍ക്കരണ സമ്മേളനം കോട്ടമൈതാനത്ത് ആരംഭിക്കും. സമ്മേളനത്തിന്റെ ഭാഗമായി റോഡപകടത്തിന് ഇരയായവര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കും.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നാടന്‍ കലാപരിപാടികളും സിനിമാ പ്രദര്‍ശനവും നടക്കും.
13ന് രാവിലെ 10 ന് പാലക്കാട് പി എം ജി എച്ച് എസ് സ്‌കൂളില്‍ കുട്ടികളും റോഡ് സുരക്ഷയും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സ്, ക്വിസ്, ചിത്രരചനാ മല്‍സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.

---- facebook comment plugin here -----

Latest