Connect with us

Ongoing News

വിന്‍ഡീസ് ലോകകപ്പ് ടീമില്‍ നിന്നും ബ്രാവോയെയും പൊള്ളാര്‍ഡും പുറത്ത്

Published

|

Last Updated

ജമേക്ക: ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമില്‍ നിന്ന് മുന്‍ ക്യാപ്റ്റന്‍ ഡ്വെയിന്‍ ബ്രാവോയെയും കിറോണ്‍ പൊള്ളാര്‍ഡിനെയും ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനോടടുത്ത വൃത്തങ്ങളാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.ഇന്ത്യന്‍ പര്യടനം ഉപേക്ഷിച്ച് മടങ്ങാന്‍ ടീമംഗങ്ങളെ പ്രേരിപ്പിച്ചത് ഇരുവരും ആയിരുന്നു. തുടര്‍ന്ന് ബ്രാവോയെ നീക്കി ഹോള്‍ഡറെ വിന്‍ഡീസ് ഏകദിന ടീം ക്യാപ്റ്റനായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ലോകകപ്പിനുള്ള 15 അംഗ ടീമിനെ തിരഞ്ഞെടുത്തെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Latest