Connect with us

Eranakulam

പോലീസ് യൂണിഫോം ധരിച്ച് പോസ് ചെയ്ത ജില്ലാ കലക്ടര്‍ വെട്ടിലായി

Published

|

Last Updated

കൊച്ചി: പോലീസ് യൂണിഫോം ധരിച്ച് പത്രത്തിനായി ഫോസ് ചെയ്ത എറണാകുളം ജില്ലാ കളക്ടര്‍ എംജി രാജമാണിക്യത്തിന് എതിരെ പരാതി. പോലീസ് ആക്ട് കളക്ടര്‍ ലംഘിച്ചെന്നും പ്രേരണാകുറ്റത്തിന് ഭാര്യ ഡിസിപി ആര്‍. നിശാന്തിനിക്കുമെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാരനായ അബ്ദുള്‍ ബാരി പറയുന്നു.

പുതുവര്‍ഷം പ്രമാണിച്ച് പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പോലീസ് യൂനിഫോമില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തതാണ് എറണാകുളം ജില്ലാ കളക്ടര്‍ എംജി രാജമാണിക്യത്തെ കുഴക്കുന്നത്. കലക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍ വിക്ടിംസ് ഓഫ് പോലീസ് അട്രോസിറ്റി ഇന്‍ കേരള ഭാരവാഹി അബ്ദുള്‍ ബാരി ഗവര്‍ണര്‍ക്കും ആഭ്യന്തരസെക്രട്ടറിക്കും പരാതി അയച്ചു. 2011 പോലീസ് ആക്ടിലെ 43ാം വകുപ്പില്‍ നാലാം ഉപവകുപ്പ് അനുസരിച്ച് കളക്ടര്‍ നിയമം ലംഘിച്ചിരിക്കുകയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

നിരവധി ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് എറണാംകുളം ജില്ലയില്‍ പ്രിയങ്കരനായ കളക്ടര്‍ ഇത് ആദ്യമായാണ് ഇത്തരം കുഴക്കില്‍പെടുന്നത്. പോലീസ് വേഷം ധരിച്ച് നാടുവിറപ്പിക്കുന്ന കള്ളന്മാരെ പിടികൂടുകയെന്നത് കുട്ടിക്കാലത്തെ മോഹമായിരുന്നുവെന്ന് ഇഷ്ടവേഷത്തില്‍ പോസ്റ്റ് ചെയ്തത്. ജനുവരി ഒന്നിന് ഫോട്ടോയടങ്ങുന്ന പത്ര കട്ടിംഗ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കളക്ടര്‍ക്കും ഡിസിപിക്കും എതിരെ നടപടിയെടുക്കാതെ പരാതിയില്‍ നിന്നും പിന്നോട്ടില്ലെന്നാണ് മുന്‍ പോലീസുകാരന്‍ കൂടിയായ അബ്ദുള്‍ബാരി പറയുന്നത്.