Connect with us

Wayanad

റേഷന്‍ കാര്‍ഡ് പുതുക്കല്‍: ബത്തേരി താലൂക്കില്‍ ഫോട്ടോയെടുക്കല്‍ 19 മുതല്‍

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: താലൂക്കിലെ റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് കാര്‍ഡുടമകളുടെ ഫോട്ടോ എടുക്കുന്നതിനുളള ക്യാമ്പ് ഈ മാസം 19 മുതല്‍ 31 വരെ നടക്കു. അതത് റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കാര്‍ഡുടമകളുടെ കുടുംബത്തിലെ 18 വയസ്സ് തികഞ്ഞ മുതിര്‍ന്ന വനിതാ അംഗം പൂരിപ്പിച്ച ഫോം, റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിരിക്കുന്ന മറ്റ് രേഖകള്‍ സഹിതം ഫോട്ടോ എടുക്കുന്നതിനായി ക്യാമ്പില്‍ എത്തണം. ക്യാമ്പുകള്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5 വരെയായിരിക്കും
. മുതിര്‍ന്ന വനിത അംഗം ഇല്ലെങ്കില്‍ പുരുഷ അംഗത്തിന്റെ ഫോട്ടോയായിരിക്കും എടുക്കുക. തീയതി, റേഷന്‍ ഷാപ്പ് നമ്പര്‍, സ്ഥലം എന്നീ ക്രമത്തില്‍, ജനുവരി 19 ന് 1,4 റേഷന്‍ കടയിലെ കാര്‍ഡുടമകളും, 20 ന് 2,3 റേഷന്‍ കടയിലെ കാര്‍ഡുടമകളും 21 ന് 63,65,112 റേഷന്‍കടയിലെ കാര്‍ഡുടമകളും ബത്തേരി പഞ്ചായത്ത് ഹാളിലും , 22ന് 90,95,98 റേഷന്‍ കടയിലെ കാര്‍ഡുടമകള്‍ എ.യു.പി സ്‌കൂള്‍, ചീരാലിലും, 23 ന് 24,25,26 റേഷന്‍ കടയിലെ കാര്‍ഡുടമകള്‍ അമ്പലവയല്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും 24 ന് 5,68,69 റേഷന്‍ കടയിലെ കാര്‍ഡുടമകള്‍ ഗവ: യു.പി സ്‌കൂള്‍ ബീനാച്ചിയിലും എത്തണം. 25 ന് 48, 80 റേഷന്‍ കടയിലെ കാര്‍ഡുടമകള്‍ വിജയ എല്‍.പി സ്‌കൂള്‍ പുല്‍പ്പളളി 27 ന് 8 റേഷന്‍ കടയിലെ കാര്‍ഡുടമകള്‍ ഗവ:ഹൈസ്‌കൂള്‍ ചേനാട് 27ന്, 101, ലയണ്‍സ് ക്ലബ് ഹാള്‍ ബത്തേരി, 28 ന് 33,34,103, മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ,29 ന് 42, 82,114, പൂതാടി പഞ്ചായത്ത്, കുടുംബശ്രീ ഹാള്‍, കേണിച്ചിറ, 30ന് 75,38,97,മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, 30 ന് 75,38,,97, വ്യാപാരഭവന്‍ അപ്പാട്, 31 ന് 21,77,106,88, ഗവ:ഹൈസ്‌കൂള്‍ ചുളളിയോട് എന്നിവടങ്ങളില്‍ എത്തണം.