Connect with us

Wayanad

വയനാട് മെഡിക്കല്‍ കോളജ്; ജില്ലയില്‍ യൂത്ത്‌ലീഗ് ജനകീയ ഒപ്പുശേഖരണം തുടങ്ങി

Published

|

Last Updated

മേപ്പാടി: യു ഡി എഫ് സര്‍ക്കാര്‍ സ്വപ്‌നപദ്ധതിയായി പ്രഖ്യാപിച്ച വയനാട് മെഡിക്കല്‍ കോളജിന് സൗജന്യമായി ഭൂമി ലഭ്യമാക്കിയിട്ടും സ്ഥലം ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥനടപടിയില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 14ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ഥം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇന്ന് ജനകീയ ഒപ്പുശേഖരണം സംഘടിപ്പിക്കും. ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ ആരാധനാലയങ്ങള്‍, വ്യാപരകേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കവലകള്‍ എന്നിവ കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്നും ഒപ്പുകള്‍ ശേഖരിക്കും. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം മേപ്പാടിയില്‍ ലീഗ് ജില്ലാ പ്രസിഡന്റ് പി പി എ കരീം നിര്‍വ്വഹിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. ടി ഹംസ, എ കെ റഫീഖ്, സി ടി ഉനൈസ്, സി ശിഹാബ് സംബന്ധിച്ചു. ഇന്ന് നടക്കുന്ന ഒപ്പുശേഖരത്തിന് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി വെണ്ണിയോട്, യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി കെ എ മുജീബ് മടക്കിമല, ജില്ലാ പ്രസിഡന്റ് യഹ്്‌യാഖാന്‍ തലക്കല്‍ താഴെ അരപ്പറ്റ, ജനറല്‍ സെക്രട്ടറി പി ഇസ്മായില്‍ കമ്പളക്കാട്, ട്രഷറര്‍ കെ എം ശബീര്‍ അഹമ്മദ് ബത്തേരി, ജില്ലാ ഭാരവാഹികളായ കാട്ടി ഗഫൂര്‍ പച്ചിലക്കാട്, പി.കെ അമീന്‍ വെള്ളമുണ്ട, കെ.പി അഷ്‌കറലി ഫയര്‍ലാന്റ്, കെ.ഹാരിസ് പടിഞ്ഞാറത്തറ, കേളോത്ത് സലീം അഞ്ചാം മൈല്‍, പടയന്‍ റഷീദ് മാനന്തവാടി, മണ്ഡലം നേതാക്കളായ എ.കെ റഫീഖ് റിപ്പണ്‍ പുതുക്കാട്, ഇബ്രാഹിം തൈത്തൊടി കൈപ്പഞ്ചേരി, അബ്ബാസ് പുന്നോളി മില്ലുമുക്ക്, സി.കെ ആരിഫ് ചെതലയം, ഷുക്കൂര്‍ തരുവണ തരുവണയിലും എം.എസ്.എഫ് നേതാക്കളായ സി.എച്ച് ഫസല്‍ കെല്‍ട്രോണ്‍ വളവ്, എം പി നവാസ് കല്‍പ്പറ്റ, കല്ലുവയലില്‍ റിയാസും ഒപ്പുശേഖരണത്തില്‍ പങ്കാളികളാവും.