Connect with us

Wayanad

ഡോക്ടര്‍മാരുടെ ശീതസമരം; ജില്ലാ ആശുപത്രിയില്‍ വീണ്ടും സായാഹ്ന ഒ പി മുടങ്ങി

Published

|

Last Updated

മാനന്തവാടി: അനാസ്ഥയും കെടുകാര്യസ്ഥതയും കൊടികത്തി വാഴുന്ന ജില്ലാ ആശുപത്രിയില്‍ വീണ്ടും സായാഹ്ന ഒ പി മുടങ്ങി. ഇത് മൂലം ഉച്ചതിരിഞ്ഞ് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തുന്ന നിര്‍ധന രോഗകള്‍ പോലും വലയുന്നു.
കഴിഞ്ഞ 30 മുതലാണ് ജില്ലാ ആശുപത്രിയില്‍ വീണ്ടും സായാഹ്ന ഒ പി മുടങ്ങിയത്. മുന്‍പ് പലവട്ടം സായാഹ്ന ഒ പി മുടങ്ങിയപ്പോള്‍ എ ഐ വൈ എഫ് അടക്കമുള്ള യുവജന സംഘടനകള്‍ ശക്തമായ സമരം ആരംഭിച്ചതിനെ തുടര്‍ന്ന് പുന:സ്ഥാപിച്ചതായിരുന്നു. കഴിഞ്ഞ 30ന് ഒ പി മുടങ്ങിയ വിവരം അറിഞ്ഞ് എത്തിയ സി പി ഐ പ്രവര്‍ത്തകര്‍ സൂപ്രണ്ടിനെ തടഞഢ്ഞിരുന്നു. ഒടുക്കം സായാഹ്ന ഒ പി പുനരാരംഭിക്കാന്‍ ആര്‍ എം എയ്ക്ക് നിര്‍ദേശം നല്‍കുമെന്ന ഉറപ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവുകയായിരുന്നു.
സമരക്കാരുടെ മുന്‍പില്‍ വെച്ച് തന്നെ സൂപ്രണ്ട് ആര്‍ എം ഒയ്ക്കുള്ള ഉത്തരവ് എഴുതി. എന്നാല്‍ ഇന്നലെ വരെ ഇതേ കോമ്പൊണ്ടില്‍ തന്നെയുള്ള ആര്‍ എം ഒയുടെ ഓഫീസില്‍ ഉത്തരവ് എത്തുകയോ ഒ പി പുനരാരംഭിക്കുകയോ ചെയ്തില്ല. ഇതേതുടര്‍ന്ന് ഇന്നലെ സി പി ഐ മണ്ഡലം സെക്രട്ടറി ജോണി മറ്റത്തിലാനി, കെ സജീവന്‍, സലാം, ബാലകൃഷ്ണന്‍, ബക്കാസ് എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ സമരത്തിനെത്തി.
ഉത്തരവ് ഇനിയും നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ സൂപ്രണ്ട് ബന്ധപ്പെട്ട സെക്ഷന്‍ ക്ലാര്‍ക്കിന്റെം ഫയലുകള്‍ പരിശോധിച്ചു. 30ന് കൊടുത്ത കത്ത് അതേപടി ഫയലില്‍ കെട്ടിവെച്ചിരിക്കുകയായിരുന്നു. സൂപ്രണ്ട് വിളിച്ചുവരുത്തിയ ആര്‍ ഒയാവട്ടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്‍പില്‍ വെച്ച് സൂപ്രണ്ടിനോട് തട്ടിക്കയറുകയായിരുന്നു. സൂപ്രണ്ടിന്റെ ഉത്തരവ് അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനല്ലെന്നും ആര്‍ എം ഒ പ്രഖ്യാപിച്ചു.
ഇതേ തുടര്‍ന്ന് വിഷയത്തില്‍ ഡി എം ഒ ഓഫീസിലെ ലേ സെക്രട്ടറി ഇടപെട്ടു.സായാഹ്ന ഒ പി ഇന്ന് പുനരാരംഭിക്കുമെന്ന ലേ സെക്രട്ടറിയുടെ ഉറപ്പ് മാനിച്ച് സി പി ഐ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവുകയായിരുന്നു.

Latest