Connect with us

Kozhikode

കുപ്പികളിലും കാനുകളിലും പെട്രോള്‍, ഡീസല്‍ വില്‍പ്പന നിരോധിച്ചു

Published

|

Last Updated

മുക്കം: സംസ്ഥാനത്ത് മാവോയിയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് കുപ്പി, കാന്‍ എന്നിവയില്‍ പെട്രോള്‍, ഡീസല്‍ എന്നിവ നല്‍കുന്നത് പോലീസ് വിലക്കി. കുപ്പികളിലും കാനുകളിലും പെട്രോള്‍, ഡീസല്‍ നല്‍കുന്നതിന് നേരത്തെ തന്നെ നിയമപരമായി നിരോധമുണ്ടായിരുന്നു. എങ്കിലും ഇത് കാര്യമായി പാലിക്കപ്പെടാറില്ല. വലിയ ജനറേറ്ററുകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍, സൗണ്ട് ഉടമകള്‍, കാര്‍ഷികാവശ്യത്തിന് വെള്ളം പമ്പ് ചെയ്യാന്‍ മോട്ടോര്‍ ഉപയഗിക്കുന്നവര്‍ എന്നിവര്‍ക്ക് പോലീസില്‍ നിന്ന് അനുമതി വാങ്ങി കാനുകളില്‍ ഇന്ധനം വാങ്ങാന്‍ അനുവാദമുണ്ട്. അപരിചിതര്‍ വന്ന് കൂടുതല്‍ ഇന്ധനം വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസില്‍ വിവരമറിയിക്കണമെന്നുംനിര്‍ദേശമുണ്ട്.