Connect with us

Malappuram

കൊട്ടൂക്കര ദഫില്‍ കൊട്ടിക്കയറി

Published

|

Last Updated

കോട്ടക്കല്‍: കൈവിടാത്ത ദഫ്മുട്ടിന്റെ പാരമ്പര്യത്തിന്റെ മികവില്‍ കൊട്ടികയറി കൊട്ടൂക്കര പി പി എം എച്ച് എസ് എസ് ഒന്നാമതായി. രിഫാഈ ശൈഖിനെ നീട്ടി വിളിച്ച് നശീത പാടി തനിമയാര്‍ന്ന താളത്തിലും വേഷത്തിലും താളമിട്ടപ്പോള്‍ അപ്പീലിലൂടെ ജില്ലയിലെത്തിയ ശംസീറിന്റെ സംഘത്തെ വെല്ലാന്‍ ആളില്ലാതെയായി. രിഫാഈ റാത്തീബിലെ വരികള്‍ ഇവര്‍ പുറത്തെടുത്തപ്പോള്‍ ജില്ലയില്‍ ഏഴാം തവണയും വിജയക്കൊടി നാട്ടാനായി. പുത്തന്‍ ശൈലിയും വികല ഭാഷയും വേഷവുമാണ് മിക്ക ടീമിനും പുറത്തേക്കുള്ള വഴി തുറന്നതെങ്കില്‍ കൊട്ടൂകരയുടേത് തീര്‍ത്തും വ്യത്യസ്ഥമായിരുന്നു. പാട്ടിലും കൊട്ടിലും ഇത് മികച്ച് നിന്നു. പുതുമയെ തനിമ വിടാതെ പിന്തുടര്‍ന്ന് പാരമ്പര്യത്തിലൂന്നി നിന്നായിരുന്നു സംഘത്തിന്റെ ഓരോ ചുവടുകളും. അപ്പീലിലൂടെ എത്തിയ ഇവര്‍ക്ക് 19 സംഘത്തെയായിരുന്നു നേരിടാനുണ്ടായിരുന്നത്. മികച്ച ചുവടുകള്‍ പുറത്തെടുത്തപ്പോള്‍ കയറി വന്നവരെയൊക്കെ സംഘത്തിന് പുറം തള്ളാനായി. കോയ കാപ്പാടാണ് സംഘത്തെ പരിശീലിപ്പിച്ചത്. 12 വര്‍ഷമായി സ്‌കൂള്‍ ടീമിന്റെ പരിശീലകനാണിദ്ദേഹം.

Latest