Connect with us

Malappuram

ചേനപ്പാടി ആദിവാസി ക്യാമ്പില്‍ മന്ത്രി സന്ദര്‍ശിക്കാത്തത് പ്രതിഷേധാര്‍ഹം: ഡി വൈ എഫ് ഐ

Published

|

Last Updated

കാളികാവ്: മരം വിണ് കുടിലുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ആദിവാസികളെ മന്ത്രി എ പി അനില്‍കുമാര്‍ സന്ദര്‍ശിക്കാത്താത് പ്രതിഷേധാര്‍ഹമാണെന്ന് ഡി വൈ എഫ് ഐ. പുല്ലങ്കോട് ഹയര്‍സെക്കന്ററി സ്‌കൂള്‍ കെട്ടിടം നിര്‍മിക്കുന്നതിന് ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിക്കാന്‍ മന്ത്രി എത്തിയിട്ടും ആദിവാസികളുടെ ക്യാമ്പ് സന്ദര്‍ശിക്കാത്തതാണ് പ്രതിഷേധത്തിനിടയാക്കുന്നതെന്ന് ചോക്കാട് പഞ്ചായത്ത് കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. ചേനപ്പാടി ആദിവാസികള്‍ അഭയാര്‍ഥികളായി കഴിയുന്ന ക്യാമ്പിന് മുന്നിലൂടെയാണ് മന്ത്രി പുല്ലങ്കോട് സ്‌കൂളിലേക്ക് വന്നതും തിരികെ പോയതും. അപകടം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരിക്കല്‍പോലും സ്ഥലം എം എല്‍ എയും മന്ത്രിയുമായ എ പി അനില്‍കുമാര്‍ ചേനപ്പാടി ആദിവാസികോളനിക്കാരുടെ ക്യാമ്പ് സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ല. ആദിവാസികളെ സംരക്ഷിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ സമീപനം തിരുത്തണമെന്നും ചേനപ്പാടിക്കാരുടെ പുനരധിവാസം ഉടന്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഡി വൈ എഫ് ഐ പഞ്ചായത്ത് കമ്മറ്റി നേതാക്കളായ കെ എസ് അന്‍വര്‍, പി അഭിലാഷ്, അനീഷ് കൊടിയത്ത് അറിയിച്ചു.

Latest