Connect with us

Malappuram

അനധികൃത മണല്‍കടത്ത്; അഞ്ച് വാഹനങ്ങള്‍ പിടികൂടി

Published

|

Last Updated

കൊളത്തൂര്‍: അനധികൃതമായി മണല്‍കടത്താനെത്തിയ അഞ്ച് വാഹനങ്ങള്‍ പോലീസ് പിടികൂടി. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ പുലാമന്തോള്‍ ചെമ്മല കടവില്‍ നിന്നാണു ഒരു ടിപ്പര്‍ ലോറി, ഗുഡ്‌സ് ഓട്ടോ,മൂന്ന് ബൈക്ക് എന്നിവ പിടികൂടിയത്. രാത്രി രണ്ട് മണിക്ക് വേശം മാറി എത്തി കാവലിരുന്നാണു മണല്‍കടത്ത് പിടികൂടിയത്. പോലീസിനെ കണ്ടപാടെ പ്രതികള്‍ ഓടിരക്ഷപ്പെട്ടു. കൊളത്തൂര്‍ എസ് ഐ എന്‍ പി മുരളീധരന്റെ നേതൃത്വത്തില്‍ പോലീസുകാരായ വിനോദ്, സുരേഷ്‌കുമാര്‍, അനില്‍കുമാര്‍ എന്നിവരാണ് മണല്‍കടത്ത് പിടികൂടിയത്. സംഭവത്തില്‍ പതിനഞ്ചോളം പേരുള്ളതായി പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ കന്‍ഡ്രോള്‍ റൂം ഉദ്യോഗസ്ഥരായ എ എസ് ഐ രാമചന്ദ്രന്‍ പോലീസുകാരായ ദിനേശ്, രാജേശ് എന്നിവര്‍ സ്ഥലത്തെത്തി.പ്രതികളെ കുറിച്ചുള്ള വെക്തമായ രേഖകള്‍ ലഭിച്ചിട്ടുണ്ടന്നും ഇവരെ അറസ്റ്റ് ചെയ്യാന്‍ പെരിന്തല്‍മണ്ണ സി ഐയുടെ നിര്‍ദേശം ലഭിച്ചിട്ടുണ്ടന്നും പോലീസ് പറഞ്ഞു.

Latest