Connect with us

Malappuram

പോസ്റ്റ് ഓഫീസ് ധര്‍ണ നടത്തി

Published

|

Last Updated

വണ്ടൂര്‍: തപാല്‍ ഉരുപ്പടികള്‍ അനധികൃതമായി തിരിച്ചയക്കുകയും സാമ്പത്തിക തിരിമറി നടത്തി ജനങ്ങള്‍ക്ക് പ്രയസമുണ്ടാക്കുന്ന ജീവനക്കാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ചാത്തങ്ങോട്ടുപുറം തപാല്‍ ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി.
ചാത്തങ്ങോട്ടുപുറം പൗരസമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു സമരം. രാവിലെ പത്തിന് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകന്‍ അഡ്വ. പി എ പൗരന്‍ സമരം ഉദ്ഘാടനം ചെയ്തു. പി ഷാജഹാന്‍ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് അംഗം എം പി കല്ല്യാണി, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പി അബ്ദുര്‍റഹ്മാന്‍, എം മുജീബുര്‍റഹ്മാന്‍, സി ടി മാനു, കെ കെ വിജയരാജന്‍. വി ശിവശങ്കരന്‍, എം വീരാന്‍കുട്ടി,എ അബ്ദുല്ലകോയതങ്ങള്‍, എന്‍ എം നസീം, ശബീര്‍ പാലക്കോട്, കെ കുഞ്ഞാന്‍ സംസാരിച്ചു .

Latest