Connect with us

Malappuram

സിഗ്നല്‍ കുറവ്;ബി എസ് എന്‍ എല്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ബുദ്ധിമുട്ടില്‍

Published

|

Last Updated

എടവണ്ണപ്പാറ: ബി എസ് എന്‍ എല്ലിന്റെ ത്രിജി ഇന്റര്‍നെറ്റ് സിഗ്നല്‍ വാഴക്കാട് പഞ്ചായത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലും കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതി. പണിക്കരപുറായിലെ ബി എസ് എന്‍ ഓഫിസില്‍ സ്ഥാപിച്ച ത്രിജി ടവറില്‍ നിന്നുള്ള സിഗനലിനെയാണ് ആയിര കണക്കിന് ഉപഭോക്താക്കളുടെ ഏക ആശ്രയം.
പണിക്കരപുറായില്‍ നിന്ന് വളരെ അടുത്ത വാഴക്കാട് ഭാഗത്ത് പോലും സിഗ്നല്‍ കൃത്യമായി ലഭിക്കുന്നില്ല എന്ന പരാതിയാണ് ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും. അതുപോലെ മപ്രം, വെട്ടത്തൂര്‍ എളമരം തുടങ്ങി വാഴക്കാട് പന്‍ചായത്തിലെ ഭൂരിഭാഗങ്ങളിലും ബി എസ് എന്‍ ല്ലിന്റെ സിഗ്നല്‍ കുറവ് അനുഭവപെടുന്നുണ്ട്.
സ്ഥലത്തിന്റെ പ്രത്യേകതയാണ് താഴ്ന്ന സിഗ്‌നലിന് കാരണമെന്ന് ബി എസ് എന്‍ എല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. വാഴക്കാട് പഞ്ചായത്തില്‍ ഉയര്‍ന്ന കുന്നുകള്‍ ധാരാളമായതിനാല്‍ ഇത് സിഗ്നലിന്റെ ശക്തികുറവിന് കാരണമാകുന്നു. ഓമാനൂര്‍, ഒളവട്ടൂര്‍, വിളയില്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ ടു ജി ടവറുകളാണ് നിലവിലുള്ളത്. ഇവ ത്രി ജി ടവറുകളായി മാറ്റുകയാണങ്കില്‍ വാഴക്കാട് പഞ്ചായത്തിലെ ചില ഭാഗങ്ങളില്‍ ത്രി ജി സിഗ്നല്‍ സുഗമമായി ലഭിക്കും.
പണിക്കരപുറായിലെ ബി എസ് എന്‍ എല്‍ ഓഫീസില്‍ സ്ഥാപിച്ച ടവറില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ഏരിയകളിലേക്ക് സിഗ്‌നല്‍ ലഭിക്കാന്‍ ശേഷിയുണ്ട്. എന്നാല്‍ മലകള്‍ പോലോത്ത തടസ്സങ്ങളുള്ളതിനാലാണ് സിഗ്‌നല്‍ കുറവ് വരാന്‍ കാരണം. പണിക്കരപുറായിലെ ബി എസ് എന്‍ എല്‍ ഓഫീസില്‍ ടു ജി ടവറും നിലവിലുണ്ട്.
നാട്ടുകാരുടെ ശക്തമായ എതിര്‍പ്പ് കാരണം കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കുന്നതില്‍ പ്രയാസം നേരിടുന്നു. ഇരിപ്പന്‍ തൊടിയിലെ ബി എസ് എന്‍ എല്ലിന്റെ ടവര്‍ സ്ഥാപിക്കുന്നതില്‍ നാട്ടുകാരുടെ ശക്തമായ എതിര്‍പ്പുകള്‍ നേരിടുകയാണ്.
ചാലിയാറിന്റെ തീരപ്രദേശങ്ങളായ വെട്ടത്തൂര്‍, മപ്രം തുടങ്ങിയ സ്ഥലങ്ങളില്‍ ചെറുവാടി, മാവൂര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച ടവറുകളില്‍ നിന്ന് ശക്തമായ സിഗ്നല്‍ ലഭിക്കുന്നില്ലെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. വാഴക്കാട് പഞ്ചായത്തിലെ വിവിധ സംഘടനകള്‍ ബി എസ് എന്‍ എല്‍ ടവര്‍ ശാക്തീകരണം ഏര്‍പ്പെടുത്തെണമെന്നാവശ്യപ്പെട്ട് ബി എസ് എന്‍ എല്‍ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest