Connect with us

Kannur

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ചരിത്രവും വര്‍ത്തമാനവും, എസ് വൈ എസ് ചര്‍ച്ചാ സമ്മേളനം നാളെ കണ്ണൂരില്‍

Published

|

Last Updated

കണ്ണൂര്‍: സമര്‍പ്പിത യൗവ്വനം, സാര്‍ത്ഥക മുന്നേറ്റം എന്ന സന്ദേശവുമായി അടുത്ത മാസം 27, 28,മാര്‍ച്ച് ഒന്ന് തിയ്യതികളില്‍ മലപ്പുറം എടരിക്കോട് നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ നേത്യത്വത്തില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തെ കുറിച്ച് നാളെ കണ്ണൂരില്‍ ചര്‍ച്ചാ സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം മൂന്ന് മണിക്ക് ടൗണ്‍സ്‌ക്വയറില്‍ നടക്കുന്ന സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം ഗോപകുമാര്‍, കലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ കെ എന്‍ കുറുപ്പ്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എന്‍ എ ഖാദര്‍ എം എല്‍ എ, കെ പി സി സി ജന സെക്രട്ടറി അഡ്വ. ടി സിദ്ദീഖ്, എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, എന്‍ അലി അബ്ദുല്ല എന്നിവര്‍ പ്രസംഗിക്കും. ചര്‍ച്ചാ സമ്മേളനത്തിന് മുന്നോടിയായി സന്നദ്ധ പ്രവര്‍ത്തകരായ സ്വഫ്‌വ അംഗങ്ങളുടെ റാലി സംഘടിപ്പിക്കും. ഉച്ചക്ക് 2.30ന് കോട്ടമൈതാനിയില്‍ നിന്ന് റാലി ആരംഭിക്കും. ആയിരത്തോളം അംഗങ്ങള്‍ റാലിയില്‍ അണിനിരക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ അശ്രഫ് സഖാഫി കടവത്തൂര്‍, കെ എം അബ്ദുല്ലക്കുട്ടി ബാഖവി, ബി എ അലി മൊഗ്രാല്‍, ടി സി അബ്ദുറസാഖ് മാണിയൂര്‍, മുഹമ്മദ് സഖാഫി ചൊക്ലി, ബി മുസ്തഫ മൗലവി എന്നിവര്‍ പങ്കെടുത്തു.