Connect with us

Kerala

സ്‌കൂള്‍ പാഠപുസ്തക വിതരണത്തിന് ഓണ്‍ലൈന്‍ സംവിധാനം

Published

|

Last Updated

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ പാഠപുസ്തക വിതരണത്തിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തും.
എല്ലാ വര്‍ഷവും വിവാദമാകാറുള്ള സ്‌കൂള്‍ പാഠപുസ്തക വിതരണം കുറ്റമറ്റതാക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് കൃത്യസമയത്തു തന്നെ കിട്ടിയെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലുള്ള ഐ ടി വിഭാഗം ഇതി നായി പ്രത്യേക ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയി ട്ടുണ്ട്.
ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണം ശേഖരിക്കല്‍, വിതരണം, കുട്ടികള്‍ക്ക് കിട്ടിയ വിവരം എന്നിവ സംസ്ഥാനതലത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്ന് കൃത്യമായി മോണിറ്റര്‍ ചെയ്യാന്‍ സാധിക്കും. കൂടാതെ, കെ ബി പി എസില്‍ അച്ചടിച്ച പുസ്തകങ്ങളുടെ എണ്ണം, സ്‌കൂളിലേക്ക് വിതരണം ചെയ്ത പുസ്തകങ്ങളുടെ എണ്ണം, അച്ചടിക്കാനുള്ള പുസ്തകങ്ങളുടെ എണ്ണം എന്നിവയെല്ലാം കൃത്യമായി ഓണ്‍ലൈനിലൂടെ ലഭ്യമാക്കാന്‍ സാധിക്കും. അടുത്ത അധ്യയന വര്‍ഷത്തേക്ക് ആവശ്യമുള്ള ടൈറ്റിലുകളുടെ എണ്ണം സോഫ്റ്റ്‌വെയറിലൂടെ സ്‌കൂളുകള്‍ക്ക് നേരിട്ട് രേഖപ്പെടുത്താം. ഇതിനായി ഈ മാസം ഒന്ന് മുതല്‍ 15 വരെ സമയം നല്‍കിയിട്ടുണ്ട്. കൃത്യസമയത്തിനകം സംസ്ഥാനത്ത് മുഴുവന്‍ സ്‌കൂളുകള്‍ക്കും ആവശ്യമായ പുസ്തകങ്ങളുടെ എണ്ണം അപ്‌ലോഡ് ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഗോപാലകൃഷ്ണഭട്ട് അറിയിച്ചു.

Latest