Connect with us

National

ഉത്തര്‍ പ്രദേശില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

Published

|

Last Updated

സീതാപൂര്‍: ഉത്തര്‍പ്രദേശിലെ ബദ്ദാപൂര്‍ ഗ്രാമത്തില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ശ്വാസംമുട്ടിച്ച് കൊന്നു. ബുധനാഴ്ച രാത്രി മുതല്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം രാവിലെ വയലിലാണ് കണ്ടെത്തിയത്.
കൊല്ലുംമുമ്പ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നതായി കുട്ടിയുടെ കുടുംബാംഗങ്ങള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് ഇത്‌വരെ ആരെയും അറസ്റ്റൊന്നും ചെയ്തിട്ടില്ല.

Latest