Connect with us

National

ബെംഗളൂരു സ്‌ഫോടനം: മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

ബെംഗളൂരു: കഴിഞ്ഞ ഡിസംബറില്‍ ബെംഗളൂരു നഗരത്തില്‍ നടന്ന സ്‌ഫോടനത്തില്‍ മൂന്ന് പേരെ എന്‍ ഐ അറസ്റ്റ് ചെയ്തു. സ്‌ഫോടനത്തില്‍ സ്ത്രീയടക്കം അഞ്ച് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
കാര്‍ണാടകയിലെ ഉത്തര കന്നഡയിലെ തീരദേശ നഗരമായ ഭട്കലില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ മുജാഹിദീന്‍ കണ്ണിയില്‍പ്പെട്ടവരാണ് ഭട്കലില്‍ നിന്ന് പിടികൂടിയതെന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍ പറഞ്ഞു. ഓപറേഷനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.

Latest