Connect with us

National

ജസ്റ്റിസ് മാനിസാന അന്തരിച്ചു

Published

|

Last Updated

ഇംഫാല്‍: ഗുവാഹത്തി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും പത്ര, വാര്‍ത്താ ഏജന്‍സി ജീവനക്കാര്‍ക്കുള്ള വേജ് ബോര്‍ഡിന്റെ ചെയര്‍മാനുമായിരുന്ന ജസ്റ്റിസ് രാജ്കുമാര്‍ മാനിസാന അന്തരിച്ചു. 82 വയസ്സായിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനമടക്കം നിരവധി സുപ്രധാന പദവികള്‍ വഹിച്ച ജസ്റ്റിസ് മാനിസാന നിരവധി രോഗങ്ങളുടെ പിടിയിലമര്‍ന്ന് ചികിത്സയിലായിരുന്നു.
ഇംഫാലിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്ര ജീവനക്കാര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ക്ലിപ്തപ്പെടുത്തിയ വേജ് ബോര്‍ഡിനെ നയിച്ചത് വഴി ശക്തമായ ഇടപെടലാണ് അദ്ദേഹം നടത്തിയിരുന്നത്. മണിപ്പൂര്‍ അഡ്വക്കേറ്റ് ജനറലും പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന ജസ്റ്റിസ് മാനിസാന 1984 നവംബര്‍ 21നാണ് ഗുവാഹത്തി ഹൈക്കോതിയില്‍ ജഡ്ജി ആയി നിയോഗിക്കപ്പെട്ടത്. 1994ല്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി.

Latest