Connect with us

Kannur

മനോജ് വധം: സി പി എം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

Published

|

Last Updated

കണ്ണൂര്‍: കതിരൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനായ മനോജ് കൊല്ലപ്പെട്ട കേസില്‍ സി പി എം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍. 13ാം പ്രതി മുച്ചിറി രാമന്‍ എന്ന എ രാമചന്ദ്രനാണ് അറസ്റ്റിലായത്. പാട്യം ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും സി പി എം പാട്യം ലോക്കല്‍ കമ്മിറ്റി അംഗവുമാണ് രാമചന്ദ്രന്‍. ഇതോടെ കേസില്‍ സി ബി ഐ അറസ്റ്റ് ചെയ്ത പ്രതികളുടെ എണ്ണം 18 ആയി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Latest