Connect with us

Kerala

ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കരുതെന്ന് വി എസ്

Published

|

Last Updated

തിരുവനന്തപുരം: ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്ത്. പാമോലിന്‍ അഴിമതിക്കേസിലെ പ്രതിയെ ഉന്നതപദവിയില്‍ നിയമിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് നിയമവ്യവസ്ഥയോടും സുപ്രീംകോടതിയോടുമുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ജിജി തോംസണെ പരിഗണിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. നിലവില്‍ കേന്ദ്രത്തില്‍ സായി ഡയറക്ടറാണ് ജിജി തോംസണ്‍. പാമോലിന്‍ കേസില്‍ അഞ്ചാം പ്രതിയാണ് അദ്ദേഹം. 1991-95 കാലത്ത് കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ പാമോലിന്‍ ഇടപാട് നടക്കുമ്പോള്‍ സിവില്‍ സപ്ലൈസ് എംഡിയായിരുന്നു അദ്ദേഹം.