Connect with us

National

വിദേശ ഇന്ത്യക്കാരുടെ സേവനം എല്ലാ രംഗങ്ങളിലും ആവശ്യം: പ്രധാനമന്ത്രി

Published

|

Last Updated

ഗാന്ധിനഗര്‍: പ്രവാസി ഇന്ത്യക്കാരുടെ ഏത് പ്രശ്‌നത്തിലും ചെവികൊടുക്കുന്ന സര്‍ക്കാറാണ് കേന്ദ്രത്തിലേതെന്നും വിദേശ ഇന്ത്യക്കാരുടെ സേവനം എല്ലാ രംഗങ്ങളിലും ആവശ്യമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
കഴിഞ്ഞ സര്‍ക്കാറുകളില്‍ നിന്ന് വ്യത്യസ്തമായ സമീപനമായിരിക്കും പ്രവാസികളോട് സ്വീകരിക്കുക. രാജ്യത്ത് തിരിച്ചെത്തി പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ വിദേശ ഇന്ത്യക്കാര്‍ തയ്യാറാകണം. 13ാമത് പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ രാജ്യങ്ങളിലെ ഇന്ത്യയുടെ പ്രതിനിധികളാണ് വിദേശ ഇന്ത്യക്കാര്‍. അവരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ ശക്തിയും പ്രഭാവവും ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ തെളിഞ്ഞിരിക്കുന്നു. രാജ്യത്ത് തിരിച്ചെത്തി പുതിയ അവസരങ്ങള്‍ മുതലെടുക്കണം. ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയുടെ കഴിവ് ഉപയോഗിക്കുകയാണ്.
ലോകത്തിന്റെ പ്രതീക്ഷ ഇന്ത്യയിലാണെന്നും ലോകത്തിന് നല്‍കുവാന്‍ ഇന്ത്യക്ക് പലതുമുണ്ട്. ഇന്ത്യയിലെ വിദഗ്ധരുടെ സേവനം ഇന്ത്യയില്‍ത്തന്നെ ഉപയോഗിക്കണമെന്നും പ്രധാന മന്ത്രി പറഞ്ഞു. പി ഐ ഒ, ഒ സി ഐ കാര്‍ഡുകള്‍ ലയിപ്പിച്ച് ഒന്നാക്കിയതായും രേഖകള്‍ തയ്യാറാക്കുന്നതിനായി പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങണമെന്ന നിയമം എടുത്തുകളയുമെന്നും പൗരത്വം തെളിയിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ വംശജര്‍ക്ക് വാഗ്ദാനം ചെയ്ത ആജിവനാന്ത വിസയുടെ പ്രഖ്യാപനം മോദി നിര്‍വഹിച്ചു.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest