Connect with us

National

തരൂരിന് നോട്ടീസ് അയച്ചിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്

Published

|

Last Updated

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ കൊലപാതകക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുന്‍കേന്ദ്രമന്ത്രി ശശി തരൂരിന് നോട്ടീസ് അയച്ചെന്ന വാര്‍ത്ത ഡല്‍ഹി പൊലീസ് നിഷേധിച്ചു. ശശി തരൂരിന് നോട്ടീസ് അയച്ചിട്ടില്ല. ആരെയൊക്കെ ചോദ്യം ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഡല്‍ഹി പൊലീസ് അറിയിച്ചിരുന്നു.
തരൂരിന് ഡല്‍ഹി പൊലീസ് നോട്ടീസ് അയച്ചതായി രാവിലെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ നോട്ടീസ് അയച്ചെന്ന വാര്‍ത്ത ശശി തരൂരിന്റെ ഓഫീസും നിഷേധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഡല്‍ഹി പൊലീസിന്റെ വിശദീകരണം.

Latest