Connect with us

Palakkad

സി പി ഐ ജില്ലാ കമ്മിറ്റിയുടെ ഏകപക്ഷീയ നടപടിയില്‍ അണികള്‍ക്ക് അതൃപ്തി

Published

|

Last Updated

ആലത്തൂര്‍: സി പി ഐ ജില്ലാ കമ്മിറ്റിയുടെ ഏകപക്ഷീയമായ നടപടികളില്‍ അണികള്‍ക്കിടയില്‍ അതൃപ്തി പുകയുന്നു. കഴിഞ്ഞ ദിവസം വടക്കഞ്ചേരി രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളേയും ഒരു മുന്‍ ലോക്കല്‍ കമ്മിറ്റി അംഗത്തേയും ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്തതാണ് അണികള്‍ക്കിടയില്‍ അമര്‍ഷത്തിലും അതൃപ്തിക്കും വഴിയൊരുക്കിയത്.
പാര്‍ട്ടിക്കിടയില്‍ നടക്കുന്ന ഏകപക്ഷീയമായ നടപടികളും ജനാധിപത്യ വിരുദ്ധ സമീപനങ്ങളും ആലത്തൂര്‍ മണ്ഡലം സമ്മേളനത്തില്‍ ചര്‍ച്ചക്കിടയാക്കിയതാണ് സന്‍സ്‌പെന്റ്ിലേക്ക് നയിച്ചതെന്നാണ് അണികള്‍ പറയുന്നത്. പാര്‍ട്ടിയുടെ സ്വാധീനത്തില്‍ അനധികൃത നിയമനങ്ങളും ഗ്രൂപ്പുകളിലും ജനാധിപത്യ സമീപനം മാറി വ്യക്തിപരമായി മാറിയ നടപടികളുമാണ് അമര്‍ഷത്തിനും വിമത ശബ്ദത്തിനും വഴിയൊരുക്കുന്നത്.
വടക്കഞ്ചേരി ലോക്കല്‍ സമ്മേളനത്തിലും വലിയ തോതില്‍ പൊട്ടിത്തെറിക്ക് വഴി വെച്ചിരുന്നു. പാര്‍ട്ടി മാനദണ്ഡ വിരുദ്ധവും ജനാധിപത്യ വിരുദ്ധ സമീപനങ്ങളുമാണത്രേ മണ്ഡലം സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റി സ്വീകരിച്ചത്. ആലത്തൂര്‍ മണ്ഡലം സമ്മേളത്തില്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയതിനും നേതാക്കളെ വിമര്‍ശച്ചതിന്റെയും വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കലായിരുന്നുമത്രേ ആറുമാസത്തേക്കുള്ള സന്‍സ്‌പെന്റ് നടപടികള്‍. പാര്‍ട്ടിയുടെ ഘടക സമ്മേലനങ്ങളിലൊന്നും കേള്‍ക്കാനിരുന്ന സാമ്പത്തിക ക്രമക്കേടുകള്‍ ഇവരുടെ തലയില്‍ നേതൃത്വം കെട്ടിവെക്കുകയായിരുന്നുവത്രേ.
വടക്കഞ്ചേരിയിലെ ജനകീയ മുഖങ്ങളായ നേതക്കാള്‍ക്കെതിരെ സമ്പാത്തിക ക്രമക്കേട് ആരോപണവും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന ആരോപണവും വലിയതോതില്‍ മാനഹാനിക്കിടയാക്കിയിട്ടുണ്ട്.
ഇതിനെതിരെ വരും ദിവസങ്ങളില്‍ മൂവരും ചേര്‍ന്ന് കോടതിയെ സമീപിക്കുമെന്നും വടക്കഞ്ചേരിയില്‍ സിപി ഐ വിമത കണ്‍വെന്‍ഷന്‍ നടത്തുമെന്നുംസൂചനയുണ്ട്.

Latest