Connect with us

Palakkad

തൊഴിലനേ്വഷകര്‍ക്കൊരു സുവര്‍ണ്ണാവസരം നിയുക്ത തൊഴില്‍മേള ഫെബ്രുവരി14ന്

Published

|

Last Updated

പാലക്കാട്: രാജ്യത്തിനകത്തും പുറത്തുമുളള മികച്ച സ്വകാര്യ കമ്പനികളില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കുന്ന നിയുക്തി 2015 ജോബ് ഫെസ്റ്റ് പാലക്കാട് വിക്‌ടോറിയ കോളജില്‍ ഫെബ്രുവരി 14 ന് നടക്കും.
പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ ഉദേ്യാഗാര്‍ഥികള്‍ക്കായി നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വിഭാഗം എംപ്ലോയബിലിറ്റി സെന്റര്‍ വഴിയൊരുക്കുന്ന തൊഴില്‍ മേളക്കുളള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 10 ന് ശേഷം ആരംഭിക്കുമെന്ന് പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി എന്‍ സുരേഷ് ബാബു അറിയിച്ചു.
ംംം.ഷീയളലേെ.സലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയുളളൂ. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലുളളവര്‍ക്ക് ജനുവരി 10 ന് ശേഷം രജിസ്‌ട്രേഷന്‍ ആരംഭിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 15000 പേരെ മാത്രമേ മേളയില്‍ പങ്കെടുപ്പിക്കുകയുളളൂ. ബിരുദാനന്തര ബിരുദം, ബിരുദം, ആരോഗ്യസംരക്ഷണം, എന്‍ജിനീയറിങ്, ടെക്‌നീഷ്യന്‍മാര്‍, കൊമേഴ്‌സ്, പ്ലസ് ടു, മറ്റുളളവ എന്നിങ്ങനെ എട്ട് വിഭാഗങ്ങളിലായിട്ടാണ് രജിസ്റ്റര്‍ ചെയ്യാന്‍ വെബ് സൈറ്റില്‍ അവസരമുളളത്. ജുവലറി, ഓട്ടോമൊബൈല്‍സ്, പി സി ഒ, ഹെല്‍ത്ത് കെയര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്ന് വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന കമ്പനികളില്‍ ഏതെങ്കിലും മൂന്നെണ്ണം തിരഞ്ഞെടുക്കാം.
വെബ് സൈറ്റില്‍ യൂസര്‍ ആയി ലോഗിന്‍ ചെയ്ത ശേഷം വ്യക്തിഗത വിവരങ്ങള്‍, വിദ്യാഭ്യാസ യോഗ്യത, ഉദ്ദേശിക്കുന്ന തൊഴില്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കണം. അപേക്ഷ സ്വീകരിക്കപ്പെട്ടാല്‍ തൊഴില്‍മേളയില്‍ പങ്കെടുക്കുന്നതിനുളള അഡ്മിറ്റ് കാര്‍ഡ് വെബ് സൈറ്റില്‍ ലഭ്യമാവും. തിരഞ്ഞെടുത്ത കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ചയ്ക്കുളള സ്ഥലവും സമയവും ഇതിലുണ്ടാകും.
അഡ്മിറ്റ് കാര്‍ഡിന് പുറമെ, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, ബയോഡാറ്റയുടെ അഞ്ച് പകര്‍പ്പുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതമാണ് മേളയ്‌ക്കെത്തേണ്ടത്.
തൊഴില്‍മേളയുമായി ബന്ധപ്പെട്ട ഓറിയന്റേഷന്‍ ക്ലാസും പരിശീലനവും എംപ്ലോയബിലിറ്റി സെന്റര്‍ വഴി ലഭിക്കും. ഇതേക്കുറിച്ചുളള വിവരങ്ങളും വെബ് സൈറ്റില്‍ ലഭ്യമാക്കും. സംസ്ഥാനത്തെ അഞ്ച് കേന്ദ്രങ്ങളായി തിരിച്ചാണ് ഇത്തവണ നിയുക്തി തൊഴില്‍മേള സംഘടിപ്പിക്കുന്നത്.
ആദ്യഘട്ടം എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളെ ഉള്‍പ്പെടുത്തി കുസാറ്റ് ക്യാംപസില്‍ ജനുവരി 10, 11 തീയതികളില്‍ നടക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളെ ഉള്‍പ്പെടുത്തി ഫെബ്രുവരി രണ്ടിനും, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളെ ഉള്‍പ്പെടുത്തി ഫെബ്രുവരി 21 നും കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളെ ഉള്‍പ്പെടുത്തി ഫെബ്രുവരി 28 നുമാണ് മറ്റ് തൊഴില്‍ മേളകള്‍.

Latest