Connect with us

Kozhikode

പി ടി ഉഷയുടെ കായിക ജീവിതം: ഫോട്ടോ പ്രദര്‍ശനം 11 മുതല്‍

Published

|

Last Updated

കോഴിക്കോട്: പി ടി ഉഷയുടെ കായിക ജീവിതത്തെ ആസ്പദമാക്കി പി മുസ്തഫയുടെ ഫോട്ടോപ്രദര്‍ശനം 11 മുതല്‍ 16 വരെ ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കും. കാലിക്കറ്റ് പ്രസ്‌ക്ലബ്ബുമായി സഹകരിച്ച് “ഒരേ ഒരു ഉഷ” എന്ന പേരില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഉഷയുടെ കായിക ജീവിതത്തിലെയും വ്യക്തിഗത മുഹൂര്‍ത്തങ്ങളുടെയും മൂന്ന് പതിറ്റാണ്ടിന്റെ വിവിധ ഘട്ടങ്ങളാണ് അവതരിപ്പിക്കുന്നത്. ചിത്ര പ്രദര്‍ശനം എം ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബ്ലാക്ക് ആന്‍ഡ് വൈറ്റ്, കളര്‍ ഫോട്ടോ, ഡിജിറ്റല്‍ ഫോട്ടോഗ്രാഫി എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. കൂടാതെ 13ന് ഉച്ചക്ക് രണ്ടിന് രാജ്യാന്തര കായിക മേളകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരുടെ സംഗമം കാലിക്കറ്റ് പ്രസ് ക്ലബില്‍ നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ പി മുസ്തഫ, കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, കോസ്‌മോസ് സ്‌പോര്‍ട്‌സ് മാനേജിംഗ് ഡയറക്ടര്‍ റോസിക് ഉമര്‍ പങ്കെടുത്തു.

Latest