Connect with us

Kozhikode

കുന്ദമംഗലത്തെ മുനിസിപ്പാലിറ്റിയാക്കിയേക്കും

Published

|

Last Updated

കുന്ദമംഗലം: തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റിയാക്കി ഉയര്‍ത്താന്‍ സാധ്യത. ഇന്നലെ കുന്ദമംഗലത്ത് എത്തിയ മുഖ്യമന്ത്രി ഇതുസംബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ഉറപ്പ് നല്‍കിയെന്നാണ് അറിയുന്നത്. ഈ ആവശ്യവുമായി പ്രസിഡന്റ് എം പി അശോകന്‍, വികസന കാര്യ ചെയര്‍മാന്‍ ഖാലിദ് കിളിമുണ്ട, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ ചെയമാന്‍ വിനോദ് പടനിലം എന്നിവര്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ഏറ്റവും അടുത്ത ദിവസം തന്നെ മുനിസിപ്പാലിറ്റിയാക്കിയുള്ള പ്രഖ്യാപനം ഉണ്ടായേക്കും. ഇന്ത്യയിലെ അന്തര്‍ദേശീയ സ്ഥാപനങ്ങളായ ഐ ഐ എം കോഴിക്കോട്, സി ഡബ്ലിയു ആര്‍ ഡി എം എന്നിവ കുന്ദമംഗലം പഞ്ചായത്തിലാണ്.
യു ഡി എഫിലെ ചിലര്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റിയാക്കുന്നതിന്എതിരാണെന്നും മുനിസിപ്പാലിറ്റിയാക്കി ഉയര്‍ത്തിയാല്‍ പല പഞ്ചായത്ത് അംഗങ്ങള്‍ക്കും വരുന്ന തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കില്ലന്ന് ഇവര്‍ ഭയപ്പെടുന്നുണ്ട്.

Latest