Connect with us

Wayanad

വെല്ലിംഗ്ടണ്‍ കന്റോണ്‍മെന്റ് ബോര്‍ഡ് തിരഞ്ഞെടുപ്പ്: പ്രചാരണം ചൂടുപിടിക്കുന്നു

Published

|

Last Updated

ഗൂഡല്ലൂര്‍: കുന്നൂര്‍ വെല്ലിംഗ്ടണ്‍ കണ്ടോണ്‍മെന്റ് ബോര്‍ഡ് തിരഞ്ഞെടുപ്പ്: പ്രചാരണം ചൂട് പിടിക്കുന്നു. സംസ്ഥാനത്തെ ഏഴ് മന്ത്രിമാരും, എം എല്‍ എമാരുമാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഭരണകക്ഷിയായ എ ഐ എ ഡി എം കെയിലെ ഏഴ് പേരാണ് ഇവിടെ മത്സരിക്കുന്നത്. മൊത്തം 54 പേരാണ് മത്സര രംഗത്തുള്ളത്. ജനുവരി 11 ആണ് തിരെഞ്ഞടുപ്പ്. അതേസമയം തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. ഈറോഡ്, കോയമ്പത്തൂര്‍, തിരിപ്പൂര്‍ തുടങ്ങിയ ജില്ലകളിലെ എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ ഇതിനായി കുന്നൂരിലെത്തിയിട്ടുണ്ടെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കുന്നൂരിലും പരിസരങ്ങളിലുമുള്ള ലോഡ്ജുകളിലാണ് ഇവര്‍ തങ്ങിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് സമാധാനമായി നടക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സ്വതന്ത്രമായി എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിവിധ പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികളായ വില്‍സണ്‍, ഫ്രാന്‍സീസ്, മാലിക്, യശോദ, ഡിസൂസ തുടങ്ങിയവര്‍ കണ്ടോണ്‍മെന്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവരും ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണിത്. ഇവിടെ കടുത്ത മത്സരം നടക്കാന്‍ സാധ്യതയുണ്ട്.

Latest