Connect with us

Ongoing News

സിഡ്‌നി ടെസ്റ്റ്: ഇന്ത്യ തിരിച്ചടിക്കുന്നു; ലോകേഷിനും കോഹ്‌ലിക്കും സെഞ്ച്വറി

Published

|

Last Updated

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. ലോകേഷ് രാഹുല്‍ ടെസ്റ്റില്‍ കന്നി സെഞ്ച്വറി നേടിയപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും സെഞ്ച്വറി നേടി. 101 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന നായകന് കൂട്ടായി 9 റണ്‍സുമായി അജിന്‍ക്യാ രഹാനെയാണ് ക്രീസില്‍.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി പുനരാരംഭിച്ച ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സെന്ന നിലയിലാണ്. 110 റണ്‍സ് നേടിയ ലോകേഷും 53 റണ്‍സു നേടിയ രോഹിത് ശര്‍മയുമാണ് ഇന്ന് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍.