Connect with us

National

സുനന്ദയുടെ മരണം: ശശി തരൂരിന് നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ കൊലപാതകക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ശശി തരൂര്‍ എംപിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ്. തരൂര്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കാണ് നോട്ടീസ്. സുനന്ദ മരിച്ച ദിവസം ഹോട്ടലിലുണ്ടായിരുന്നവര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ്.
കേസന്വേിക്കാന്‍ നാലംഗസംഘത്തെ നിയോഗിച്ചതായി ഡല്‍ഹി പൊലീസ് കമീഷണര്‍ ഇന്നലെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ളവര്‍ക്ക് നോട്ടീസ് അയച്ചത്. സിആര്‍പിസി 160ാം വകുപ്പ് പ്രകാരമായിരിക്കും തരൂരിനെ ചോദ്യം ചെയ്യുക. സുനന്ദയുടെ മരണം അസ്വാഭാവികമാണെന്ന് എയിംസ് അധികൃതര്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. വിഷം ഉള്ളില്‍ചെന്നാണ് സുനന്ദ മരിച്ചതെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

Latest