Connect with us

Ongoing News

ഇന്റര്‍-ജുവെ സമനില

Published

|

Last Updated

മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ജുവെന്റസിനെ ഇന്റര്‍മിലാന്‍ സമനിലയില്‍ (1-1) തളച്ചു. കാര്‍ലോസ് ടെവസിന്റെ ഗോളില്‍ മുന്നിലെത്തിയ ജുവെന്റസിനെ മൗറോ ഇകാര്‍ഡിയുടെ ഗോളിലാണ് ഇന്റര്‍മിലാന്‍ ഒപ്പം പിടിച്ചത്.
ആഴ്‌സണലില്‍ നിന്ന് ലോണിലെത്തിയ ജര്‍മന്‍ താരം ലുകാസ് പൊഡോള്‍സ്‌കി ഇന്ററിനായി അരങ്ങേറി. ഉദിനിസെയെ തോല്‍പ്പിച്ച് എ എസ് റോമ ജുവെന്റസുമായുള്ള പോയിന്റ് അകലം കുറച്ചു. 17 മത്സരങ്ങളില്‍ ജുവെക്ക് 40ഉം റോമക്ക് 39ഉം പോയിന്റ്. ജിയാന്‍ ഫ്രാന്‍കോ സോള കോച്ചായതിന് ശേഷം ആദ്യ കളിയില്‍ കാഗ്‌ലിയാരി എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പാലെര്‍മെയോട് തകര്‍ന്നു.

Latest