Connect with us

Ongoing News

റയലിനെതിരെ ടോറസ് ഇറങ്ങും

Published

|

Last Updated

മാഡ്രിഡ്: മുന്‍ തട്ടകമായ അത്‌ലറ്റിക്കോ മാഡ്രിഡില്‍ തിരിച്ചെത്തിയ സ്പാനിഷ് സ്‌ട്രൈക്കര്‍ ഫെര്‍നാന്‍ഡൊ ടോറസ് റയല്‍മാഡ്രിഡിനെതിരെ കോപ ഡെല്‍ റേ മത്സരത്തില്‍ കളിക്കാനിറങ്ങുമെന്ന് കോച്ച് ഡിയഗോ സിമിയോണി. എ സി മിലാനില്‍ നിന്ന് കഴിഞ്ഞാഴ്ചയാണ് ടോറസ് അത്‌ലറ്റിക്കോ മാഡ്രിഡ് ക്ലബ്ബുമായി കരാറിലെത്തിയത്. ശനിയാഴ്ച ലെവന്റെക്കെതിരെ അത്‌ലറ്റിക്കോയുടെ ജയം കാണാന്‍ സ്റ്റേഡിയത്തില്‍ ടോറസുണ്ടായിരുന്നു. ഞായറാഴ്ച 45000 ത്തോളം വരുന്ന അത്‌ലറ്റിക്കോ ആരാധകര്‍ക്ക് മുന്നില്‍ ടോറസ് പുതിയ ജഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ടു.
അത്‌ലറ്റിക്കോയില്‍ നിന്ന് ലിവര്‍പൂളിലെത്തിയ ടോറസ് ബ്രിട്ടീഷ് ട്രാന്‍സ്ഫര്‍ റെക്കോര്‍ഡിലാണ് 2011 ല്‍ ചെല്‍സിയിലെത്തുന്നത്.
172 മത്സരങ്ങളില്‍ 45 ഗോളുകളിലൊതുങ്ങുന്നതായിരുന്നു ചെല്‍സിയിലെ മങ്ങിയ കരിയര്‍. എ സി മിലാനിലേക്ക് ലോണില്‍ പോയ ടോറസ് പത്ത് മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍മാത്രമാണ് നേടിയത്. എങ്കിലും, അത്‌ലറ്റിക്കോ കോച്ച് സിമിയോണി ടോറസില്‍ പ്രതീക്ഷ വെക്കുന്നു.

Latest