Connect with us

Kottayam

ഏഴു കിലോ സ്വര്‍ണം വാണിജ്യ നികുതി വകുപ്പ് പിടികൂടി

Published

|

Last Updated

കോട്ടയം: കാറില്‍ കടത്തുകയായിരുന്ന ഏഴു കിലോ സ്വര്‍ണവുമായി മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ വാണിജ്യ വകുപ്പ് ഇന്റലിജന്‍സ് അസി.കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. മഹാരാഷ്ട്ര സ്വദേശിയായ അശ്വിന്‍ ജെയിനിനെയാണ് വിപണിയില്‍ 1.82 കോടി രൂപ വിലവരുന്ന ഏഴു കിലോ സ്വര്‍ണാഭരണങ്ങളുമായി കസ്റ്റഡിയിലെടുത്തത്.
ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. നഗരത്തിലെ വിവിധ ജ്വല്ലറികളില്‍ വിതരണം ചെയ്യാനുള്ള സ്വര്‍ണവുമായി മഹാരാഷ്ട്ര സ്വദേശി എത്തുന്നതായി വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗത്തിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ മുതല്‍ തന്നെ വാണിജ്യ നികുതി ഇന്റലിജന്‍സ് വിഭാഗം പരിശോധനയും ശക്തമാക്കിയിരുന്നു.

---- facebook comment plugin here -----

Latest