Connect with us

Kannur

മാവോയിസ്റ്റ് ആക്രമണം: അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തേക്കും

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനത്ത് നടന്ന മാവോയിസ്റ്റ് ആക്രമണങ്ങളുടെ അന്വേഷണം എന്‍ ഐ എ ഏറ്റെടുക്കാന്‍ സാധ്യത. സംസ്ഥാന പോലീസിനോട് ആക്രമണങ്ങളുടെ വിശദാംശങ്ങള്‍ എന്‍ ഐ എ തേടി. എന്‍ ഐ എക്കു പുറമേ ആഭ്യന്തര സുരക്ഷാ വിഭാഗവും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
വയനാട്, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ പ്രതികള്‍ക്കെതിരേ യു എ പി എ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇത്തരം വകുപ്പ് ചുമത്തി കേസെടുത്താല്‍ ദേശീയ അന്വേഷണ ഏജന്‍സികളാണ് കേസന്വേഷിക്കുന്നത്. വനത്തോട് ചേര്‍ന്നുകിടക്കുന്ന ക്വാറികളില്‍ ഇനിയും മാവോയിസ്റ്റ് ആക്രമണം ഉണ്ടാകുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
ജനകീയ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും അതു വകവെക്കാതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കാണ് ആക്രമണ ഭീഷണി. കണ്ണൂര്‍, വയനാട്, പാലക്കാട്, കോഴിക്കോട് റൂറല്‍, എറണാകുളം റൂറല്‍, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരും റവന്യൂ, പട്ടികജാതി, വനംവകുപ്പ്, ആരോഗ്യം എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബ്ലേഡ് പലിശക്കാരും വടക്കന്‍ ജില്ലകളിലെ ഭൂമാഫിയാ സംഘങ്ങളും മാവോയിസ്റ്റുകളുടെ ഹിറ്റ്‌ലിസ്റ്റിലുണ്ടെന്നാണ് കേന്ദ്ര- സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ട്.