Connect with us

Ongoing News

കെട്ടിട നികുതി വര്‍ധന പുനഃപരിശോധിക്കണം: കെ പി സി സി

Published

|

Last Updated

തിരുവനന്തപുരം: വര്‍ധിപ്പിച്ച കെട്ടിട നികുതി പുനഃപരിശോധിക്കണമെന്ന് കെ പി സി സി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാറിന്റെ വര്‍ഗീയ- ജനദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കും. ഈ മാസം 17ന് ചേരുന്ന കെ പി സി സി നിര്‍വാഹക സമിതി യോഗം സമര പരിപാടികള്‍ ആസൂത്രണം ചെയ്യും. പ്രവര്‍ത്തകരും നേതാക്കളുമായി ആശയവിനിമയം നടത്തി പാര്‍ട്ടി പ്രവര്‍ത്തന രീതി മെച്ചപ്പെടുത്തുന്നതിള്ള ഭാഗമായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, സെക്രട്ടറി ദീപക് ബാബ്‌റിയ എല്ലാ ജില്ലകളും സന്ദര്‍ശിക്കും. ഈ മാസം 19 മുതല്‍ 25 വരെ കാസര്‍കോട്ട് മുതല്‍ തൃശൂര്‍ വരെയും അടുത്ത മാസം 12 മുതല്‍ 20 വരെ എറണാകുളം മുതല്‍ തിരുവനന്തപുരം വരെയും പര്യടനം നടത്തും.

---- facebook comment plugin here -----

Latest