Connect with us

Ongoing News

മന്ത്രിമാരുടെ വാഹനങ്ങള്‍ക്കും വേഗപ്പൂട്ടുമായി ആഭ്യന്തരമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടെ വാഹനങ്ങളും വേഗത നയന്ത്രിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഒപ്പം അനാവശ്യമായി ഹോണ്‍ മുഴക്കുന്നതും ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റോഡ് സുരക്ഷയുടെ ഭാഗമായി നടപ്പിലാക്കുന്ന ശുഭയാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിനുള്ള ആലോചനയുണ്ട്.

ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി മദ്യപിച്ച് വാഹനമോടിക്കുന്നവരെ പരിശോധിക്കുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും ആല്‍ക്കഹോള്‍ മീറ്റര്‍ നല്‍കും. ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നതിനും സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കുന്നതിനുമൊപ്പം ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ നിര്‍ബന്ധമാക്കുകയും ചെയ്യും. അനാവശ്യ ഹോണ്‍ മുഴക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. നഗരങ്ങളിലും ഗ്രാമങ്ങളിലും ഗതാഗതക്കുരുക്ക് ഉണ്ടായാല്‍ അത് വാട്ട്‌സ്അപ്പ്, എഫ് എം റേഡിയോ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ ജനങ്ങള്‍ക്ക് അറിയിപ്പു നല്‍കും. ഓരോ ജില്ലയിലും ഓരോ റോഡുകള്‍ കണ്ടെത്തി ഒരു ദിവസം നോ ഹോണ്‍ ഡേ (വാഹനങ്ങള്‍ ഹോണ്‍ മുഴക്കാത്ത ഒരു ദിവസം) ആയുള്ള സംവിധാനമൊരുക്കും. വിദ്യാഭ്യാസ വകുപ്പിന്റെയും മന്ത്രിയുടെയും സഹകരണം കൂടി ശുഭയാത്രാ പദ്ധതിക്ക് ഉറപ്പാക്കുകയും സ്‌കൂളുകളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് ട്രാഫിക് പരിശീലനം നല്‍കുകയും ചെയ്യും. എവിടെ അപകടങ്ങളുണ്ടായാലും എത്തിച്ചേരാന്‍ കഴിയും വിധം സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലുമായി 14 പോലീസ് ആംബുലന്‍സ് സംവിധാനവും 1099 എന്ന ടോള്‍ ഫ്രീ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശുഭയാത്രാ പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ലോഗോ ഐ ജി മനോജ് ഏബ്രഹാമിന് കൈമാറി ആഭ്യന്തര മന്ത്രി പ്രകാശനം ചെയ്തു.
ശുഭയാത്രാ ഫേസ്ബുക്, വെബ് പേജുകള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു. ട്രാഫിക് പോലീസിനായുള്ള വാട്ട്‌സ്അപ്പ് നമ്പര്‍ മന്ത്രി വി എസ് ശിവകുമാര്‍ പുറത്തിറക്കി.

---- facebook comment plugin here -----

Latest