Connect with us

Kozhikode

കേന്ദ്ര നടപടി അനീതിയെന്ന്

Published

|

Last Updated

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ഒരു വിമാനത്താവളത്തേയും ഇന്റര്‍നാഷനല്‍ ഹബ്ബായി പ്രഖ്യാപിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി തികഞ്ഞ പക്ഷപാതവും അനീതിയുമാണെന്ന് കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ (കെ എം സി സി). കൂടാതെ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ ലഭ്യമാക്കിയ ഓണ്‍ എറൈവല്‍ വിസ സംവിധാനം കരിപ്പൂര്‍ വിമാനത്താവളത്തിലും ഏര്‍പ്പെടുത്തണമെന്ന് കെ എം സി സി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.വാര്‍ത്താസമ്മേളനത്തില്‍ കെ പി മുഹമ്മദ്കുട്ടി, ഇബ്‌റാഹീം എളേറ്റില്‍, പി എസ് എച്ച് തങ്ങള്‍, ശറഫുദ്ദീന്‍, സി കെ വി യൂസഫ്, അശ്‌റഫ് വേങ്ങാട്ട് പങ്കെടുത്തു.

Latest