Connect with us

Ongoing News

കേരളത്തില്‍ മെഡിക്കലിന് 2950 കുട്ടികള്‍ക്കും എന്‍ജിനീയറിംഗിന് 56,407 പേര്‍ക്കും അവസരം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് എം ബി ബി എസിന് നിലവിലുള്ളത് 2,950 സീറ്റുകള്‍. എന്‍ജിനീയറിംഗ് പഠനത്തിനായി 56,407 സീറ്റുകളും സംസ്ഥാനത്തുണ്ട്. മെഡിക്കല്‍ സ്ട്രീമില്‍ ബി ഡി എസ് (ഡെന്റല്‍)ന് 1,550 സീറ്റും ബി എ എം എസി (ആയുര്‍വേദ)ന് 830 സീറ്റും ബി എച്ച് എം എസി (ഹോമിയോ)ന് 250 സീറ്റും ബി എസ് എം എസി (സിദ്ധ)ന് 50 സീറ്റുമാണുള്ളത്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കോഴ്‌സുകളായ ബി എസ് സി അഗ്രികള്‍ച്ചറിന് 209ഉം ബി എസ് സി ഫോറസ്ട്രിക് 30 സീറ്റും കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ കീഴിലുള്ള കോഴ്‌സായ ബി വി എസ് സി ആന്‍ഡ് എച്ച് (വെറ്ററിനറി)ന് 220 സീറ്റും കേരള യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിന് കീഴിലുള്ള കോഴ്‌സായ ബി എഫ് എസ്‌സി (ഫിഷറീസ്)ന് 50 സീറ്റുമാണ് നിലവിലുള്ളത്. എം ബി ബി എസിന് ആകെയുള്ള 2,950 സീറ്റില്‍ 1,895 സീറ്റിലേക്ക് സംസ്ഥാന പ്രവേശനപരീക്ഷാ കമ്മീഷണറായിരിക്കും അലോട്ട്‌മെന്റ് നടത്തുക. ഇതില്‍ സംസ്ഥാനത്തെ ഒമ്പത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 1,250 എം ബി ബി എസ് സീറ്റില്‍നിന്ന് ഓള്‍ ഇന്ത്യാ ക്വാട്ട, ഗവണ്‍മെന്റ് ഓഫ് ഇന്ത്യ നോമിനീസ് മുതലായ സീറ്റുകള്‍ ഒഴികെയുള്ള 1,045 സീറ്റുകളിലേക്കായിരിക്കും കമ്മീഷണര്‍ അലോട്ട്‌മെന്റ് നടത്തുക. ഒരു സര്‍ക്കാര്‍ നിയന്ത്രിത മെഡിക്കല്‍ കോളജിലെ 50 സീറ്റുകളിലേക്കും 14 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 800 സീറ്റുകളിലേക്കും കമ്മീഷണര്‍ അലോട്ട്‌മെന്റ് നടത്തും. സര്‍ക്കാര്‍ ഡെന്റല്‍ കോളജിലെ 190 സീറ്റില്‍ അഖിലേന്ത്യാ ക്വാട്ട ഒഴികെയുള്ള 160 സീറ്റും സര്‍ക്കാര്‍ നിയന്ത്രിത ഡെന്റല്‍ കോളജിലെ 30 സീറ്റും 16 സ്വകാര്യ സ്വാശ്രയ ഡെന്റല്‍ കോളജിലെ 650 സീറ്റും ഉള്‍പ്പെടെ 840 സീറ്റിലായിരിക്കും കമ്മീഷണര്‍ പ്രവേശനം നടത്തുന്നത്. അഞ്ച് സര്‍ക്കാര്‍, എയ്ഡഡ് ആയുര്‍വേദ കോളജുകളിലെ 240ഉം 10 സ്വകാര്യ സ്വാശ്രയ ആയുര്‍വേദ കോളജുകളിലെ 285സീറ്റും അഞ്ച് സര്‍ക്കാര്‍, എയ്ഡഡ് ഹോമിയോ കോളജുകളിലെ 225 സീറ്റും സ്വകാര്യ സ്വാശ്രയ സിദ്ധ കോളജിലെ 25സീറ്റുകളിലും കമ്മീഷണര്‍ അലോട്ട്‌മെന്റ് നടത്തും. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂനിവേഴ്‌സിറ്റി കോഴ്‌സുകള്‍ക്ക് 194ഉം കേരള യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് കോഴ്‌സുകള്‍ക്ക് 41ഉം സീറ്റുകളിലാണ് പ്രവേശന പരീക്ഷാ കമ്മീഷണര്‍ നേരിട്ട് പ്രവേശനം നടത്തും. എന്‍ജിനീയറിംഗ് സ്ട്രീമില്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സിന് എന്‍ട്രന്‍സ് കമ്മീഷണര്‍ പ്രവേശനം നടത്തുന്ന 609 സീറ്റാണ് ഈവര്‍ഷം നിലവിലുള്ളത്. എന്‍ജിനീയറിംഗ് കോളജുകളില്‍ ആകെ 32,822 സീറ്റുകളിലാണ് കമ്മീഷനര്‍ പ്രവേശനം നടത്തുന്നത്. സര്‍ക്കാര്‍, എയ്ഡഡ് എന്‍ജിനീയറിംഗ് കോളജുകളില്‍ 4,402ഉം അഗ്രികള്‍ച്ചര്‍, വെറ്ററിനറി സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള കോളജുകളില്‍ 99ഉം സര്‍ക്കാര്‍ നിയന്ത്രിത എന്‍ജിനീയറിംഗ് കോളജില്‍ 6,125ഉം സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ് കോളജില്‍ 22,200ഉം സീറ്റുകളിലാണ് കമ്മീഷനര്‍ അലോട്ട്‌മെന്റ് നടത്തുന്നത്. ആര്‍ക്കിടെക്ചര്‍ കോഴ്‌സുകളില്‍ 189 സീറ്റ് സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലും 420 സീറ്റ് സ്വകാര്യമേഖലയിലുമാണ്.

Latest