Connect with us

International

സിറിയന്‍ സൈന്യം വിമതര്‍ക്കെതിരെ രാസായുധം ഉപയോഗിച്ചതായി റിപ്പോര്‍ട്ട്‌

Published

|

Last Updated

ദമസ്‌കസ്: രാജ്യത്ത് അരങ്ങേറിയ കലാപങ്ങളില്‍ സിറിയന്‍ ഭരണകൂടം രാസായുധം ഉപയോഗിച്ചതിന്റെ തെളിവുകള്‍ പുറത്തായി. അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രാസായുധ നിരോധത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ ഓര്‍ഗനൈസേഷന്‍ ഫോര്‍ പ്രോഹിബിഷന്‍ ഓഫ് കെമിക്കല്‍ വെപ്പണ്‍സ് എന്ന സംഘടനയാണ് മാരക വിഷാംശമുള്ള പദാര്‍ഥങ്ങള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരിക്കുന്നത്. സിറിയ മാത്രം ഉപയോഗിക്കുന്ന ക്ലോറിന്‍ ഉള്‍പ്പടെയുള്ള വിഷാംശം ഹെലികോപ്ടര്‍ വഴി നിലത്ത് പതിക്കുന്ന ദൃശ്യങ്ങള്‍ക്ക് 32 ദൃക്‌സാക്ഷികളുണ്ടായിരുന്നുവെന്ന് യു എന്നിലെ അമേരിക്കന്‍ അംബാസഡര്‍ സാമന്ത പവര്‍ ട്വീറ്റ് ചെയ്തു. 117 പേജുള്ള റിപ്പോര്‍ട്ടില്‍ വ്യാപകമായി സിറിയ നടത്തിയ രാസായുധ പ്രയോഗങ്ങളെ കുറിച്ചാണ് പറയുന്നത്. ഇദ്‌ലിബ്, ഹന്ന എന്നീ സ്ഥലങ്ങളില്‍ രാസായുധ പ്രയോഗം നടന്നു എന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടില്‍ രാജ്യത്തിന്റെ മറ്റേത് ഭാഗങ്ങളിലാണ് വിഷപ്രയോഗം നടന്നത് എന്നതിനെ കുറിച്ച് ഒരു പരാമര്‍ശവുമില്ല.

---- facebook comment plugin here -----

Latest