Connect with us

International

തുര്‍ക്കി സൈന്യം 2015 വരെ അഫ്ഗാനില്‍ തുടരാന്‍ പാര്‍ലിമെന്റിന്റെ പിന്തുണ

Published

|

Last Updated

അങ്കാറ: പുതിയ നാറ്റോ ദൗത്യത്തിന്റെ ഭാഗമായി തുര്‍ക്കി സൈന്യം രണ്ട് വര്‍ഷം കൂടി അഫ്ഗാനിസ്ഥാനില്‍ തുടരാന്‍ തീരുമാനം. തുര്‍ക്കി പാര്‍ലിമെന്റ് കഴിഞ്ഞ ദിവസമാണ് ഇതിന് അംഗീകാരം നല്‍കിയത്. പാര്‍ലിമെന്റ് അംഗീകരച്ചതനുസരിച്ച്, അഫ്ഗാനിസ്ഥാനിലേക്കും അവിടെ നിന്ന് തിരിച്ചും വിദേശ സൈനികര്‍ക്ക് തുര്‍ക്കിയിലൂടെ സഞ്ചരിക്കാനും അനുമതി നല്‍കുന്നുണ്ട്. ഇതൊരു പരിശീലനത്തിന്റെയും സഹായത്തിന്റെയും ഭാഗമായാണെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രി ഇസ്മത് യില്‍മാസ് പാര്‍ലിമെന്റില്‍ നടത്തിയ പ്രസംഗത്തിനിടെ ചൂണ്ടിക്കാട്ടി. 2015 ജനുവരി ഒന്നുവരെ, 900 സൈനികര്‍ അഫ്ഗാനിസ്ഥാനില്‍ സേവനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. യു എസ് സൈനികരില്‍ നിന്നുള്ള കുറച്ചു പേരും പരിശീലനം നല്‍കാന്‍ വേണ്ടി അഫ്ഗാനില്‍ ഉണ്ട്.

Latest