Connect with us

International

ശ്രീലങ്കന്‍ തിരഞ്ഞെടുപ്പ്: 'പുലി'പ്പേടിയില്‍ രജപക്‌സെ

Published

|

Last Updated

കൊളംബോ : ശ്രീലങ്കന്‍ സൈന്യം തമിഴ് പുലികളെ തകര്‍ത്തിട്ട് ആറ് വര്‍ഷം പിന്നിട്ടിട്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അവരുടെ ഓര്‍മകള്‍ യുദ്ധസജ്ജമായ വിദ്വേഷത്തോടെ വോട്ടുകളുടെ രൂപത്തില്‍ വേട്ടതുടരുന്നു. ഒരു ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ട ആഭ്യന്തരയുദ്ധത്തില്‍ 2009 മെയ്മാസം പരാജയപ്പെടുംവരെ തമിഴ്പുലികളുടെ മുഖമുദ്ര ചാവേര്‍ ആക്രമണവും ഉന്നതരെ വധിക്കലുമായിരുന്നു. പുലികളെ പരാജയപ്പെടുത്തിയതിന്റെ അംഗീകാരം പ്രസിഡന്റ് മഹിന്ദ രജപക്‌സക്ക് ലഭിക്കുകയും തുടര്‍ന്നു നടന്ന പുനര്‍ തിരഞ്ഞെടുപ്പില്‍ അദ്ദേഹം അട്ടിമറി ജയം നേടുകയും ചെയ്തു. എന്നാല്‍ യുദ്ധാനന്തരമുണ്ടായ തിളക്കം പ്രസിഡന്റില്‍നിന്നും മാഞ്ഞുപോകുന്നതായാണ് പരോക്ഷ സൂചനകളുള്ളത്. വ്യാഴാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ തമിഴ് പുലികള്‍ പുനരുജ്ജീവിച്ചാല്‍ അദ്ദേഹത്തിന് വീണ്ടും അധികാരത്തിലെത്താനാവില്ല.
ശ്രീലങ്കയില്‍ മുന്‍കാലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബോംബാക്രമണങ്ങളിലൂടെയും മറ്റും സ്ഥാനാര്‍ഥികളെയും നിരവധി പ്രവര്‍ത്തകരെയും കൊന്നൊടുക്കുന്ന സമീപനമായിരുന്നു പുലികളുടേത്. യുദ്ധാനന്തരം പുലികളുടെ സ്മാരകങ്ങളും കല്ലറകളും തകര്‍ത്തുതരിപ്പണമാക്കിയ പ്രസിഡന്റ് വിമതരെ പിന്തുടരുന്ന ഓര്‍മകളൊന്നും അവശേഷിക്കരുതെന്ന് ശഠിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ മനസ്സില്‍ പുലികള്‍ വീണ്ടും പുനര്‍ജനിച്ചാല്‍ അത് പ്രസിഡന്റിനെ വെട്ടിലാക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. അതേ സമയം, എല്‍ ടി ടി ഇ ഘടകം സിംഹളരില്‍ തനിക്കനുകൂലമായ സ്വാധീനം ചെലുത്തുമെന്നും അത് തനിക്ക് വോട്ടായി മാറുമെന്നുമാണ് പ്രസിഡന്റ് കരുതുന്നതെന്ന് അവകാശ സംരക്ഷണപ്രവര്‍ത്തകന്‍ ജിഹാന്‍ പെരേര വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇവിടെ നടക്കുന്ന പ്രചാരണങ്ങള്‍ ജനങ്ങളെ തെറ്റും ശരിയും കണ്ടെത്തുന്നതില്‍ ഏറെ കുഴക്കുന്നുണ്ടെന്നും കൊളംബോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശീയ സമാധാന കൗണ്‍സിലിന്റെ തലവന്‍കൂടിയായ പെരേര പറഞ്ഞു.
2009ല്‍ പരാജയപ്പെട്ട ശേഷം പുലികള്‍ രാജ്യത്ത് യാതൊരുവിധ ആക്രമണങ്ങളും നടത്തിയിട്ടില്ല. പ്രതിപക്ഷമായ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടി തമിഴ് പുലികളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രസിഡന്റ് രജപക്‌സെ ആരോപിക്കുമ്പോള്‍ , 2005ല്‍ തമിഴര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചതിനെത്തുടര്‍ന്ന് വിജയിച്ചതിന് സമാനമായി തമിഴരെക്കൊണ്ട് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിപ്പിക്കാന്‍ പ്രസിഡന്റ് പുലികള്‍ക്ക് കോഴകൊടുക്കുകയാണെന്ന് പ്രതിപക്ഷവും ആരോപിക്കുന്നു.

Latest