Connect with us

Kerala

ദേശീയ ഗെയിംസ്: മെഡല്‍ നേടുന്ന മലയാളി താരത്തിന് അഞ്ച് ലക്ഷം

Published

|

Last Updated

കോട്ടയം: ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടുന്ന മലയാളി താരങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വെള്ളി നേടുന്ന താരത്തിന് മൂന്ന് ലക്ഷവും വെങ്കലം നേടുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയും നല്‍കും. കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ ഗെയിംസിന്റെ ഭാഗമായി സ്റ്റോപ്പ് അനുവദിക്കും.

ദേശീയ ഗെയിംസ് പറഞ്ഞ സമയത്ത് ഭംഗിയായി നടക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഗെയിംസ് നടത്തുന്നത് സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമായാണ്. ദേശീയ ഗെയിംസിന്റെ ഒരുക്കങ്ങള്‍ നടത്തിയത് നാല് മന്ത്രിമാരുടെ മേല്‍നോട്ടത്തിലാണ്. തനിക്കും വേണമെങ്കില്‍ മറ്റുള്ളവരെപ്പോലെ ഗെയിംസിന്റെ തിയ്യതി നീട്ടിവെച്ച് മാറിനില്‍ക്കാമായിരുന്നെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Latest