Connect with us

Gulf

മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുക: സച്ചിദാനന്ദന്‍

Published

|

Last Updated

ഷാര്‍ജ: സ്‌നേഹവും സൗഹാര്‍ദവും സഹകരണവും ഉള്‍പ്പെടെയുള്ള മാനുഷിക മൂല്യങ്ങള്‍ കെടാതെ സൂക്ഷിക്കണമെന്ന് കവി കെ സച്ചിദാനന്ദന്‍. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ നല്‍കിയ സ്വീകരണത്തില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഥകള്‍ക്കും വിശിഷ്യാ കവിതകള്‍ക്കും സ്‌നേഹവും സാഹോദര്യവും ഉള്‍പ്പെടെയുള്ള മാനുഷിക മൂല്യങ്ങള്‍ വളര്‍ത്താന്‍ വളരെയേറെ കഴിഞ്ഞിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. ജീവിത സമസ്യകളെക്കുറിച്ചും നേടേണ്ട ലക്ഷ്യങ്ങളെക്കുറിച്ചും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
ചടങ്ങിന് പ്രിന്‍സിപ്പല്‍ കെ.ആര്‍.രാധാകൃഷ്ണന്‍ നായര്‍ സ്വാഗതമാശംസിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി അഡ്വ.വൈ എ റഹീം, ട്രഷറര്‍ ബിജു സോമന്‍, അഡ്മിനിസ്‌ട്രേറ്റര്‍ അഡ്വ. അബ്ദുല്‍ കരീം, വൈസ് പ്രിന്‍സിപ്പല്‍മാരായ മുഹമ്മദ് അമീന്‍,മിനി മേനോന്‍, ഹെഡ്മാസ്റ്റര്‍ ജോര്‍ജ് വര്‍ഗീസ്, ഹെഡ്മിസ്ട്രസ് അസ്‌റ ഹുസൈന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.