Connect with us

Gulf

സംഗീത സൗഹൃദ സംഗമം സംഘടിപ്പിച്ചു

Published

|

Last Updated

അബുദാബി: സംഗീത പ്രേമികളുടെ വാട്‌സ് ആപ് കൂട്ടായ്മ യായ “സോംഗ് ലവ് ഗ്രൂപ്പ്” അബുദാബിയില്‍ സംഗീത സൗഹൃദ സംഗമം സംഘടിപ്പിച്ചു. മുസ്സഫ ഫുഡ് പാലസ് റെസ്റ്റോറന്റില്‍ നടന്ന സംഗീത സൗഹൃദ സംഗമം ഗ്രൂപ്പ് അഡ്മിന്‍ സിദ്ദീഖ് ചേറ്റുവ ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി.
സിദ്ദീഖ് ചേറ്റുവയെ ചടങ്ങില്‍ ആദരിച്ചു. വഹാബ് തിരൂര്‍, പവിത്രന്‍ കുറ്റിയാടി എന്നിവരുടെ ഓര്‍ക്കസ്ട്രയില്‍ പ്രമുഖ ഗായകരായ അഷ്‌റഫ് നാറാത്ത്, സുബൈര്‍ തളിപ്പറമ്പ്, രാജേഷ്, തുടങ്ങിയവരുടെ നേതൃത്വ ത്തില്‍ മുപ്പതോളം ഗായകര്‍ പങ്കെടുത്ത ഗാനമേളയും ഹംസക്കുട്ടി, റാഫി മഞ്ചേരി, അക്ബര്‍ മണത്തല എന്നിവരുടെ മിമിക്രിയും ശ്രീലക്ഷ്മി സുധീര്‍, ശ്രീവിദ്യ സുധീര്‍ എന്നിവര്‍ വിവിധ നൃത്ത നൃത്യങ്ങളും അവതരിപ്പിച്ചു. ഗായിക അമല്‍ കാരൂത്ത്, പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ പരിപാടിയുടെ അവതാരകര്‍ ആയിരുന്നു. അബൂബക്കര്‍ സിദ്ദീക്ക്, ദാനിഫ്, റാഫി പെരിഞ്ഞനം, അസീസ് കാസര്‍കോഡ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest