Connect with us

Gulf

സ്ത്രീകള്‍ക്കു മാത്രമുള്ള സ്ഥലത്ത് ഒളികാമറ സ്ഥാപിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിടികൂടി

Published

|

Last Updated

അബുദാബി: സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള സ്ഥലത്ത് ഒളികാമറ ഗവണ്‍മെന്റ് അതോറിറ്റി ഉദ്യോഗസ്ഥരെ പോലീസ് പിടികൂടി. അബുദാബിയിലെ ഒരു ഗവണ്‍മെന്റ് അതോറിറ്റിയുടെ ശാഖാ ഓഫീസിലെ സ്ത്രീകള്‍ക്കുമാത്രമുള്ള ഭാഗത്താണ് പ്രതികള്‍ ഒളികാമറ സ്ഥാപിച്ചതായി കണ്ടെത്തിയത്.
പ്രതികളില്‍ രണ്ടുപേര്‍ സ്വദേശികളും ഇതിലൊരാള്‍ അതോറിറ്റി ഡയറക്ടറും രണ്ടാമന്‍ അതോറിറ്റിയുടെ ശാഖാ ഡയറക്ടറുമാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ ജഡ്ജി പ്രതികളുടെ കസ്റ്റഡി തുടരാനും ഉത്തരവിട്ടു. ജോലിക്കാരും ഉപഭോക്താക്കളും സ്ത്രീകള്‍ മാത്രമായെത്തുന്ന സ്ഥലത്ത് രഹസ്യമായി കാമറ സ്ഥാപിച്ച് വീഡിയോ ചിത്രങ്ങളും മറ്റും പകര്‍ത്തിയെന്നാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റം. അനുമതിയില്ലാതെ അന്യരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി ഇത് പരിഗണിക്കപ്പെടുമെന്ന് പ്രൊസിക്യൂഷന്‍ വിലയിരുത്തി. വ്യക്തി സുരക്ഷിതത്വത്തിനും പൊതുസുരക്ഷക്കും വിരുദ്ധമാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും പ്രൊസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ജാമ്യം നിഷേധിച്ച കോടതി കേസ് ഈ മാസം 14ലേക്ക് മാറ്റി.

Latest