Connect with us

Kerala

ഔദാര്യം കിട്ടിയ സ്ഥാനമാണെങ്കില്‍ ഒഴിയാന്‍ തയ്യാറാണെന്ന് വി ഡി സതീശന്‍

Published

|

Last Updated

തിരുവനന്തപുരം; കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് വി ഡി സതീശന്‍.ഏകോപന സമിതി യോഗത്തിലാണ് സതീശന്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം പ്രസിഡന്റിനേക്കാള്‍ മുകളിലാണ് വൈസ് പ്രസിഡന്റെന്ന് വിഎം സുധീരന്‍ പറഞ്ഞു. താന്‍ ആവശ്യപ്പെട്ടിട്ടാണ് വിഡി സതീശനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചതെന്നും യോഗത്തില്‍ സുധീരന്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയേക്കാള്‍ മുകളിലല്ല ആരുമെന്ന് വി ഡി സതീശന്‍ വിഎം സുധീരന് മറുപടി നല്‍കി. തന്റെ പദവി ഔദാര്യത്തില്‍കൂടി കിട്ടിയതാണെങ്കില്‍ ഒഴിയാന്‍ തയ്യാറാണെന്നും സതീശന്‍പറഞ്ഞു.

Latest