Connect with us

National

താന്‍ ഹോട്ടലില്‍ പാത്രം കഴുകിയിട്ടുണ്ടെന്ന് സ്മൃതി ഇറാനി

Published

|

Last Updated

ന്യൂഡല്‍ഹി: പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ഹോട്ടലില്‍ പാത്രം കഴുകിയിട്ടുണ്ടെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി. തൊഴിലിന്റെ മഹത്വം ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍. എല്ലാ തൊഴിലിനും അതിന്റേതായ മാന്യതയുണ്ട്. സംസ്ഥാന വിദ്യഭ്യാസമന്ത്രിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
തൊഴില്‍ വൈദഗ്ധ്യത്തിന് പ്രാമുഖ്യം നല്‍കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളേയും സ്മൃതി ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുമ്പ് സീരിയല്‍ നടിയായിരുന്നു സ്മൃതി ഇറാനി.