Connect with us

National

എല്ലാ ഹിന്ദുസ്ത്രീകളും നാല് കുട്ടികളെയെങ്കിലും പ്രസവിക്കണമെന്ന് ബിജെപി എം പി

Published

|

Last Updated

മീററ്റ്: വിവാദ പ്രസ്താവനയുമായി ബിജെപി എംപി സാക്ഷി മഹാരാജന്‍ വീണ്ടും. നാല് ഭാര്യമാരും 40 കുട്ടികളുമെന്നത് നടപ്പിലാക്കാന്‍ ഇപ്പോള്‍ കഴിയില്ലെങ്കിലും ഒരു ഹിന്ദു സ്ത്രീ നാല് കുട്ടികളെയങ്കിലും പ്രസവിക്കണമെന്ന് സാക്ഷി മഹാരാജ് പറഞ്ഞു. ഹിന്ദുമതത്തിന്റെ സംരക്ഷണത്തിന് ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മീററ്റിലെ സന്ദ്‌സമാഗമ മഹോത്സവത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വിധിക്കുന്ന നിയമം മോദി സര്‍ക്കാര്‍ വൈകാതെ കൊണ്ടുവരുമെന്നും മഹാരാജ് പറഞ്ഞു. ഗോവധം നടത്തുന്നവരേയും വധശിക്ഷയ്ക്ക് വിധിക്കുന്ന നിയമം കൊണ്ടുവരും. മതപരിവര്‍ത്തനം നിയമവിരുദ്ധമാക്കുമെങ്കിലും പുനര്‍മതപരിവര്‍ത്തനം തുടരുമെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സേയെ ദേശസ്‌നേഹിയെന്ന് വിശേഷിപ്പിച്ച് നേരത്തേയും വിവാദ പ്രസ്താവന നടത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് ക്ഷമാപണം നടത്തി.

Latest